പട്‌ന:ബിഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 27 പേർ മരിച്ചു. 24 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്‌ച (മെയ് 20) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ബിഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 27 മരണം; 24 പേർക്ക് പരിക്കേറ്റു - പട്‌ന മഴ വാർത്ത
മഴ മൂലം നിരവധി ട്രെയിനുകൾ റദ്ദാക്കി; പലയിടങ്ങളിലും അപകടങ്ങളും നാശനഷ്‌ടങ്ങളും റിപ്പോർട്ട് ചെയ്‌തു.
![ബിഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 27 മരണം; 24 പേർക്ക് പരിക്കേറ്റു Bihar 27 reported dead after severe rains and thunderstorms Bihar death rate Bihar floods Bihar thunderstorms and floods Patna Bihar floods deaths ബിഹാറിൽ കനത്ത മഴ Heavy rains claim 27 lives in Bihar IMD issues Orange alert in Bihar ബിഹാർ മഴ ഇടിമിന്നൽ ബിഹാറിൽ മഴ മൂലം 27 മരണം ബീഹാർ ഓറഞ്ച് അലർട്ട് Bihar rain updates bihar weather news ബിഹാർ മഴ വാർത്ത ബീഹാർ കാലാവസ്ഥ പട്‌ന മഴ വാർത്ത patna rain news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15334604-853-15334604-1653015390462.jpg)
ബിഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 27 മരണം; 24 പേർക്ക് പരിക്കേറ്റു
മഴ മൂലം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്‌ടങ്ങളുണ്ടായി. കണ്ടെയ്‌നറുൾപ്പെടെ വാഹനങ്ങൾ റോഡിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചതായും ബോട്ടുകൾ നദിയിൽ കുടുങ്ങിയതായും നിരവധി ട്രെയിനുകൾ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും കടപുഴകി വീണു. മിക്ക പ്രദേശങ്ങളിലും വൈദ്യുതിബന്ധം നിലച്ച അവസ്ഥയിലാണ്.
Last Updated : May 20, 2022, 9:33 AM IST