ന്യൂഡല്‍ഹി:അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളില്‍ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ജൂലൈ 25, 26 തീയതികളില്‍ മഴ ശക്തിപ്പെടുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനിടെ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും മഴക്കെടുതികള്‍ രൂക്ഷമാണ്. സംസ്ഥാനത്തെ പല നഗരങ്ങളും വെള്ളത്തിനടിയിലായി. മുംബൈ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. സമുദ്രത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് മണ്‍സൂണ്‍ മാറിയതായും വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നുമുള്ള മുന്നറിയിപ്പിലുണ്ട്.