മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 136 പേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനത്ത് ഏറ്റവും അധികം നാശനഷ്ടമുണ്ടായത് മരത്ത്‌വാഡ, വിദര്‍ഭ പ്രദേശങ്ങളിലാണ്. 560 പേരെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.
മരത്ത്‌വാഡയിലെ മഞ്ചാറ അണക്കെട്ടിന്‍റെ 18 ഷട്ടറുകളും തുറന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്‌റ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ വിന്യസിച്ചതായി ദുരന്ത നിവാരണ സേന അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് നിരവധി വീടുകളും കൃഷിയിടങ്ങളും ഒഴുകിപ്പോയി.
മരത്ത്‌വാഡ, മുംബൈ, കൊങ്കണ്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.