ഹൈദരാബാദ്:സംസ്ഥാനത്ത് ഉടനീളം കനത്ത മഴ, പല പ്രദേശങ്ങളിലും പ്രളയ ഭീഷണി. രാത്രിയിൽ ആരംഭിച്ച മഴയെ തുടർന്ന് ഹൈദരാബാദിലെ റോഡുകളും കോളനികളും വെള്ളക്കെട്ടിൽ. കനത്ത മഴയെ തുടർന്ന് ഹൈദരാബാദിലെ റോഡുകളിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് രൂപംകൊണ്ടത്.
പല പ്രദേശങ്ങളും വെള്ളത്തിൽ
കുക്കട്‌പള്ളി, ബഞ്ചാര ഹിൽസ്, ഷെയ്ക്ക്പേട്ട്, നാമ്പള്ളി, ലക്‌ഡി കാപൂൽ, യൂസുഫ്‌ഗുഡ, ജൂബിലി ഹിൽസ്, തോലി ചൗക്കി, രയദുർഗ്, ഖജാഗുഡ, ബോറബന്ധ, രഹമത്ത് നഗർ എന്നിവിടങ്ങളിലാണ് പ്രളയം സാരമായി ബാധിക്കുന്നത്. ശക്തമായ വെള്ളപ്പാച്ചിലിൽ റോഡുകളിൽ നിന്ന് ഇരുചക്രവാഹനങ്ങൾ ഒഴുകിപ്പോയി. താഴ്‌ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും പലചരക്ക് സ്ഥാപനങ്ങളിലേക്കും വള്ളം കയറി.
തെലങ്കാനയിൽ കനത്ത മഴ; വിവിധ പ്രദേശങ്ങളിൽ പ്രളയം ഹൈദരാബാദിൽ മഴ തുടരും
സൊമാജി ഗുഡ, ബിഎസ് മക്ത തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ചത്. രാജ് ഭവൻ വെ, മക്ത റെയിൽവെ ഗേറ്റ്, ഗേയ്‌റാട്ടബാദ്, പ്രഗാധി ഭവൻ, ബേഗംപേട്ട് പ്രദേശങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്‌തത്. മൂന്ന് നാല് ദിവസത്തേക്ക് ഹൈദരാബാദിൽ കനത്ത മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നാൽഗൊണ്ട ജില്ലയിൽ രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. മഴവെള്ളപ്പാച്ചിലിനെ തുടർന്ന് പ്രദേശത്ത് കൂടിയുള്ള റോഡ് ഗതാഗതം അസാധ്യമാണ്. 9.8 സെന്‍റിമീറ്റർ മഴയാണ് പ്രദേശത്ത് ഇതിനകം റിപ്പോർട്ട് ചെയ്‌തത്.
READ MORE:നേപ്പാൾ അതിർത്തിയിൽ കനത്ത മഴ; ഉത്തരാഖണ്ഡിൽ കൃത്രിമ തടാകം രൂപപ്പെട്ടു