ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് തോട്ടില്‍ ജലനിരപ്പുയര്‍ന്നതോടെ വീട്ടിലേക്ക് തിരികെ പോകാനാവാത്ത വിദ്യാര്‍ഥികളെയും അധ്യാപകരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ അഷ്‌ടഗി ഗ്രാമത്തില്‍ ബുധനാഴ്‌ചയാണ് സംഭവം. രാവിലെ അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളിലെത്തുമ്പോള്‍ തോട്ടില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നില്ല.
എന്നാല്‍ മഴ ശക്തമായതോടെ കനാലില്‍ വെള്ളം കയറുകയായിരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വെള്ളം കുറയുന്നതും കാത്ത് സംഘം മറുകരയില്‍ കുറെ നേരം കാത്ത് നിന്നു. ജലനിരപ്പ് കുറയുന്നില്ലെന്ന് മനസിലാക്കിയ നാട്ടുകാര്‍ ഉടന്‍ തന്നെ മറുകരയിലെത്തി രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു.