അമരാവതി :ബംഗാൾ ഉൾക്കടലില്‍ ന്യൂനമർദം (low pressure) ശക്തിയാർജിക്കുന്നതിനിടെ ആന്ധ്രാപ്രദേശിൽ ശക്തമായ മഴ(Andhra Pradesh Heavy rains). തിരുമലൈയിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മദനപ്പള്ളി-തിരുപ്പതി ഹൈവേയില്‍ ഗതാഗതം തടസപ്പെട്ടു.
തിരുമല തിരുപ്പതി ക്ഷേത്രത്തിനുള്ളിലേക്ക് വെള്ളം ഒഴുകിയെത്തി. ഇത് പുറത്തേക്ക് കളയാനുള്ള ശ്രമം തുടരുകയാണെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം ( Tirumala Tirupati Devasthanam) അറിയിച്ചു. സാഹചര്യം മാറുന്നതുവരെ ക്ഷേത്രത്തിലേക്ക് ഭക്തർ എത്തരുതെന്നും ടിടിഡി വ്യക്തമാക്കി.