ചെന്നൈ : തമിഴ്‌നാടിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. ദിവസങ്ങളായി നീണ്ടുനിൽക്കുന്ന മഴയെ തുടർന്ന് പ്രദേശത്ത് ജനജീവിതം ദുരിതത്തിലായി. മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വില്ലുപുരം തുടങ്ങി നിരവധി ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു, അണക്കെട്ടുകൾ നിറഞ്ഞൊഴുകി, പലയിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പ് - മലയാളം വാർത്തകൾ
ഇന്നലെ പെയ്‌ത കനത്ത മഴയെ തുടർന്ന് തമിഴ്‌നാടിന്‍റെ വിവിധയിടങ്ങളില്‍ അണക്കെട്ടുകൾ തുറന്നു. കോയമ്പത്തൂരിൽ ഡാം നിറഞ്ഞൊഴുകി
തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു, അണക്കെട്ടുകൾ നിറഞ്ഞൊഴുകി, പലയിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പ്
ഇന്നലെ പെയ്‌ത കനത്ത മഴയെ തുടർന്ന് വിവിധയിടങ്ങളില്‍ അണക്കെട്ടുകൾ തുറന്നു. കോയമ്പത്തൂരിൽ ഡാം നിറഞ്ഞൊഴുകി. തേനിയിലെ വൈഗെ അണക്കെട്ടിൽ നിന്ന് 4,230 ഘനയടി അധികജലമാണ് ഒഴുക്കിവിട്ടത്.
വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്.