ഹൈദരാബാദ്:വേനലിൽ ചുട്ടു പൊള്ളി തെലങ്കാന. സംസ്ഥാനത്തിന്‍റെ വടക്കൻ മേഖലയിൽ 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് ചൂടാണ് റിപ്പോർട്ട് ചെയ്യുന്നത്. വരും ദിവസങ്ങളിലും തൽസ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
വേനലിൽ ചുട്ടു പൊള്ളി തെലങ്കാന; വടക്കൻ പ്രദേശങ്ങളിൽ ചൂട് 44 ഡിഗ്രി സെൽഷ്യസ്
വരും ദിവസങ്ങളിലും തൽസ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്
വേനലിൽ ചുട്ട്പൊള്ളി തെലങ്കാന
വടക്കൻ ജില്ലയായ ആദിലബാദിലാണ് ഏറ്റവും അധികം ചൂട് റിപ്പോർട്ട് ചെയ്‌തത്. 44 ഡിഗ്രി സെൽഷ്യസ്. നിസാമാബാദിൽ 43 ഡിഗ്രി സെൽഷ്യസും രാമഗുണ്ടത്ത് 43 ഡിഗ്രി സെൽഷ്യസും റിപ്പോർട്ട് ചെയ്തു. വരുന്ന അഞ്ച് ദിവസങ്ങളിൽ നിലവിലത്തെ സ്ഥിതിയിൽ മാറ്റമുണ്ടാകില്ലന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
അതേസമയം ഹൈദരാബാദ് ഉള്‍പ്പടെയുള്ള സംസ്ഥാനത്തിന്‍റെ തെക്കൻ മേഖലയിൽ നേരിയ തോതിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.