ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വരും ദിവസങ്ങളില്‍ കടുത്ത ഉഷ്‌ണ തരംഗമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 17 മുതൽ 19 വരെ രാജസ്ഥാനിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ കടുത്ത ഉഷ്‌ണ തരംഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 17 മുതല്‍ 18 വരെ പഞ്ചാബ്, ഹരിയാന-ചണ്ഡീഗഢ്-ഡല്‍ഹി മേഖലയിലും ഉഷ്‌ണ തരംഗം വീശാന്‍ സാധ്യതയുണ്ട്.
ഹിമാചല്‍ പ്രദേശില്‍ ഏപ്രില്‍ 18 വരെയും ജമ്മു മേഖലയില്‍ ഏപ്രില്‍ 16 മുതല്‍ 18 വരെയും യുപി, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 17 മുതല്‍ 19 വരെയും സൗരാഷ്‌ട്ര-കച്ച് മേഖലയില്‍ ശനിയാഴ്‌ചയും ഉഷ്‌ണ തരംഗമുണ്ടാകും. പശ്ചിമ ബംഗാളിലെ ബങ്കുരയിലാണ് കഴിഞ്ഞ ദിവസം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 43.7 ഡിഗ്രി സെല്‍ഷ്യസാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.