ന്യൂഡല്‍ഹി: രാജ്യത്ത് ഉഷ്ണക്കാറ്റിനും കടുത്ത ചൂടിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പിന് പിന്നാലെ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ചൂട് കടുക്കുന്നതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. കൂടുതല്‍ വെള്ളം കുടിക്കുകയും ചൂട് കടുക്കുന്ന നേരത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. ദിനംപ്രതി 4 മുതല്‍ 6 ലിറ്റര്‍ വരെ വെള്ളം കുടിക്കണം. 11 മണി മുല്‍ വൈകിട്ട് മൂന്ന് മണിവരെയാണ് ചൂട് ഏറ്റവും ഉയര്‍ന്ന് നില്‍ക്കുകയെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അരിയിച്ചു.
കടുത്ത ചൂട് 13 വയസിന് താഴെയുള്ള കുട്ടികളേയും പ്രായമായവരേയും രോഗികളേയും കൂടുതല്‍ ബാധിക്കും. ഇത്തരക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കണമെന്നും വകുപ്പ് നിര്‍ദ്ദേശിച്ചു. ചൂട് കൂടുന്നതോടെ ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടായേക്കാം. ഇത് ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. കാന്‍സര്‍ പോലുള്ള രോഗം ബാധിച്ചവര്‍ക്ക് ഇത്തരം സാഹചര്യം ഏറെ ദോഷകരമാണെന്ന് ഇഎസ്ഐ ആശുപത്രിയിലെ ഡോ രോഹൻ കൃഷ്ണൻ പറഞ്ഞു.