ന്യൂഡല്‍ഹി : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രീയ, നിയമരംഗത്തെ പ്രമുഖര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ ട്വീറ്റിലൂടെ ആദരാഞ്ജലി അറിയിച്ചു.
ഫാ. സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ ഹൃദയംഗമമായി അനുശോചിക്കുന്നുവെന്നും നീതിയ്ക്കും മാനവികതയ്ക്കും അദ്ദേഹം അർഹനായിരുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
'കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം നിശ്ചയിക്കേണ്ടതുണ്ട്'
പിതാവ് സ്റ്റാൻ സ്വാമിയുടെ മരണത്തിൽ അഗാധമായ വേദനയും രോഷവും രേഖപ്പെടുത്തുന്നു. ഒരു ജെസ്യൂട്ട് പുരോഹിതനും (സൊസൈറ്റി ഓഫ് ജീസസ് എന്ന പുരോഹിത സമൂഹത്തിലെ അംഗം) സാമൂഹിക പ്രവർത്തകനുമായ അദ്ദേഹം അവഗണിക്കപ്പെട്ട വിഭാഗങ്ങളെ ചേര്‍ത്തുപിടിച്ചു.
READ MORE:മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു
യാതൊരു ചാർജും കൂടാതെ 2020 ഒക്ടോബർ മുതൽ മനുഷ്യത്വരഹിതമായ, നിര്‍ദയമായ യു.എ.പി.എ കസ്റ്റഡിയാണ് നേരിട്ടത്. തടവിലായിരിക്കെയുള്ള ഈ കൊലപാതകത്തിന് ഉത്തരവാദിത്തം നിശ്ചയിക്കേണ്ടതുണ്ടെന്ന് സീതാറാം യെച്ചൂരി ഉന്നയിച്ചു.