അലഹാബാദ്: മഥുര ഷാഹി മസ്ജിദ് ഈദ് ഗാഹ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച സിവില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മെയ് 10ലേക്ക് മാറ്റിയതായി അലഹാബാദ് ഹൈക്കോടതി അറിയിച്ചു. വാദങ്ങള്‍ അനിശ്ചിതത്വത്തിലായതാണ് കേസ് മെയ് 10ലേക്ക് മാറ്റാന്‍ കാരണമെന്ന് ജില്ലാ ഗവൺമെന്റ് കൗൺസൽ (സിവിൽ) സഞ്ജയ് ഗൗർ പറഞ്ഞു. ഠാക്കൂര്‍ കേശവ് ദേവ് ജി മഹാരാജ് ക്ഷേത്രത്തിന്റെ 13.37 ഏക്കർ സ്ഥലത്ത് നിർമ്മിച്ച ഷാഹി മസ്ജിദ് ഈദ്ഗാഹ് നീക്കം ചെയ്യണമെന്നാണ് മഹേന്ദ്ര പ്രതാപ് സിംഗ് അടങ്ങുന്ന അഞ്ചംഗ സംഘം ആവസ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാഹി മസ്ജിദ് ഈദ് ഗാഹ് കേസ്; മെയ്10ന് പരിഗണിക്കും - മധുര
വാദങ്ങള്‍ അനിശ്ചിതത്വത്തിലായതാണ് കേസ് മെയ് 10 ലേക്ക് മാറ്റാന്‍ കാരണമായത്
ഷാഹി മസ്ജിദ് ഈദ് ഗാഹ് കേസ്; മെയ്10 ന് പരിഗണിക്കും
എന്നാല്‍ ഹര്‍ജിക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നതിനെകുറിച്ചുള്ള അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ഹര്‍ജി നിലനിര്‍ത്താനാവില്ലെന്ന് ഉത്തര്‍പ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡിന് വേണ്ടി ഹാജരായ പ്രതിഭാഗം അഭിഭാഷകൻ ജെ പി നിഗം പറഞ്ഞു.
also read: ജറുസലേം അൽ-അഖ്‌സ മസ്‌ജിദിലെ സംഘർഷം : പരിക്കേറ്റ പലസ്‌തീനികളുടെ എണ്ണം 117 ആയി