ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധനും ഭാര്യ നൂതൻ ഗോയലും കൊവിഡ് വാക്‌സിനിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെ ഹാർട്ട് ആൻഡ് ലംഗ് ഇൻസ്റ്റിറ്റ്യുട്ടിൽ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. മാര്‍ച്ച് രണ്ടാം തിയതിയാണ് ഇരുവരും ആദ്യ കുത്തിവയ്പ്പ് എടുത്തത്.
കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി - ഡല്‍ഹി
ഭാര്യ നൂതൻ ഗോയലിനൊപ്പമാണ് ഹര്‍ഷ് വര്‍ധന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത്

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ഇന്ത്യയില്‍ മാര്‍ച്ച് 1 മുതല്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും, 45 മുതല്‍ 59 വയസിന് ഇടയിലുള്ളവര്‍ക്കും പ്രതിരോധകുത്തിവയ്പ്പ് നല്‍കിത്തുടങ്ങിയിരുന്നു. എല്ലാവരും നിര്‍ബന്ധമായും പ്രതിരോധകുത്തിവയ്പ്പുകള്‍ സ്വീകരിക്കണമെന്ന് ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു. വാക്‌സിനുകളുടെ കാര്യത്തില്‍ യാതൊരു സംശയവും വേണ്ടെന്നും കൊവാക്സിനും, കൊവിഷീല്‍ഡും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.