കേരളം

kerala

ETV Bharat / bharat

വീണ്ടും ആരോഗ്യനില വഷളായി ; ലത മങ്കേഷ്‌കര്‍ വെന്‍റിലേറ്ററിൽ - ലതാ മങ്കേഷ്‌കർ ആരോഗ്യനില വഷളായി

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നെങ്കിലും നില വീണ്ടും വഷളാവുകയായിരുന്നു

health condition of Lata Mangeshkar has worsened  singer Lata Mangeshkar again admitted to ventilator  ലതാ മങ്കേഷ്‌കർ വെന്‍റിലേറ്ററിൽ  ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു  ലതാ മങ്കേഷ്‌കർ ആരോഗ്യനില വഷളായി  Lata Mangeshkar health updates
ആരോഗ്യനില വഷളായി; ലതാ മങ്കേഷ്‌കറിനെ വീണ്ടും വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു

By

Published : Feb 5, 2022, 3:36 PM IST

മുംബൈ :കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന പ്രമുഖ ഗായിക ലത മങ്കേഷ്‌കറിന്‍റെ ആരോഗ്യനില വീണ്ടും വഷളായി. ആരോഗ്യസ്ഥിതി വീണ്ടും ഗുരുതരമായതിനെ തുടർന്ന് ഗായികയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനുവരി 11നാണ് 92കാരിയായ ഗായികയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയായിരുന്നു.

ALSO READ:വീണ്ടും കാമുകിയുടെ കൈ പിടിച്ച്‌ ഹൃത്വിക്‌ റോഷന്‍ ; പിന്തുടര്‍ന്ന്‌ പാപ്പരാസികള്‍

ഇന്ത്യൻ സിനിമയുടെ ഐതിഹാസിക ഗായകരിൽ ഒരാളായി വാഴ്ത്തപ്പെട്ട ലത മങ്കേഷ്‌കറിന് 2001ൽ ഭാരതരത്‌ന നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ തുടങ്ങിയ നിരവധി ദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

'ഇന്ത്യയുടെ വാനമ്പാടി' എന്നറിയപ്പെടുന്ന മങ്കേഷ്‌കർ ഹിന്ദി, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി 30,000 ഗാനങ്ങള്‍ പാടിയിട്ടുണ്ട്‌. 1974ൽ പുറത്തിറങ്ങിയ 'നെല്ല്' എന്ന ചിത്രത്തിലെ 'കദളി ചെങ്കദളി' എന്ന ഒറ്റ ഗാനം കൊണ്ട് മലയാളി പ്രേക്ഷകരുടെയും ഹൃദയം കവര്‍ന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details