കേരളം

kerala

ETV Bharat / bharat

മൊബൈല്‍ ഫോൺ കൊണ്ടുവന്നതിന് ക്ലാസ് മുറിയില്‍ പെണ്‍കുട്ടിക്ക് ക്രൂര മർദ്ദനവും വസ്ത്രം അഴിച്ച് പരിശോധനയും - വിദ്യാര്‍ഥിനിയെ വസ്ത്രമഴിപ്പിച്ച് അധ്യാപിക

ക്ലാസ്‌മുറിയില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ടീച്ചര്‍ ആരോപിച്ചിരുന്നു. ഇത് പരിശോധിക്കാനാണ് അധ്യാപിക ക്ലാസ് മുറിയില്‍ എത്തിയത്.

assaults for carrying mobile phone  Headmistress forces girl student to strip  Class 8 student beaten ruthlessly  എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വസ്ത്രമഴിച്ച് അധ്യാപികയുട  വിദ്യാര്‍ഥിനിയെ വസ്ത്രമഴിപ്പിച്ച് അധ്യാപിക  മൊബൈല്‍ പരിശോധനയുടെ പേരില്‍ സ്കൂളില്‍ ക്രൂരമായ പീഡനം
ക്ലാസ് മുറിയില്‍ പെണ്‍കുട്ടിയെ വസ്ത്രം അഴിച്ച് മൊബൈല്‍ പ്രധാന അധ്യാപികയുടെ പരിശോധന; അന്വേഷണം തുടങ്ങി

By

Published : Jan 7, 2022, 1:39 PM IST

ബെംഗളൂരൂ:എട്ടാം ക്ലാസുകാരിയെ വസ്ത്രം അഴിപ്പിച്ച് നിലത്തിരുത്തുകയും വടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ കർണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച മാണ്ഡ്യ ജില്ലയിലെ ശ്രീരംഗ പട്ടണം ഗുണങ്കുരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്കൂളിലായിരുന്നു സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് കടുത്ത പീഡനമേറ്റത്.

കുട്ടിയെ സഹപാഠികളുടെ മുമ്പില്‍ വച്ച് വസ്ത്രം അഴിപ്പിച്ച് മണിക്കൂറുകളോളം നിര്‍ത്തുകയും വടികൊണ്ട് അടക്കുകയുമായിരുന്നു. എട്ട് മണിക്കൂറോളം നേരം വസ്ത്രം ഇടാന്‍ കുട്ടിയെ അനുവദിച്ചില്ലെന്ന് മാത്രമല്ല വെള്ളം ചോദിച്ചപ്പോള്‍ കൊടുത്തില്ലെന്നും തണുക്കുന്നതായി പറഞ്ഞിട്ടും വസ്ത്രം നല്‍കിയില്ലെന്നും ഇരയായ പെണ്‍കുട്ടി പറഞ്ഞു.

ക്ലാസ്‌മുറിയില്‍ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് ടീച്ചര്‍ ആരോപിച്ചിരുന്നു. ഇത് പരിശോധിക്കാനാണ് അധ്യാപിക ക്ലാസ് മുറിയില്‍ എത്തിയത്. ഫോണ്‍ കൊണ്ടുവന്ന കുട്ടികള്‍ ടീച്ചറെ ഏല്‍പ്പിക്കണമെന്നും അല്ലെങ്കില്‍ കടുത്ത നടപടി എടുക്കുമെന്നും ടീച്ചര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പേടി കാരണം കുട്ടി ഫോണ്‍ ടീച്ചര്‍ക്ക് നല്‍കിയില്ല.

Also Read: 3.5 കോടി രൂപയുടെ ആംബർഗ്രിസ് പിടി കൂടി: രണ്ട് പേർ അറസ്‌റ്റിൽ

ഫോണ്‍ നല്‍കിയില്ലെങ്കില്‍ വസ്ത്രം അഴിപ്പിച്ച് ആണ്‍കുട്ടികളെ കൊണ്ട് പരിശോധന നടത്തുമെന്ന് അധ്യാപിക അറിയിച്ചു. തുടര്‍ന്ന് ആണ്‍കുട്ടികളെ ക്ലാസിന് വെളിയില്‍ ആക്കിയ ശേഷം പെണ്‍കുട്ടികളെ തല്ലുകയായിരുന്നു. ശേഷം ഇരയായ പെണ്‍കുട്ടിയെ തുണി അഴിപ്പിച്ച് നിലത്ത് ഇരുത്തി.

സംഭവം അറിഞ്ഞ മതാപിതാക്കളാണ് ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച വിദ്യാഭ്യാസം വകുപ്പ് ശ്രീരംഗപട്ടണം തഹസില്‍ദാര്‍ ശ്വേത എന്‍ രവീന്ദ്രനോട് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകായിരുന്നു.

സ്കൂളിലെത്തിയ തഹസില്‍ദാര്‍ കുട്ടികളില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തി. അതിനിടെ സംഭവം അറിഞ്ഞ് കലക്ടറും സ്കൂളില്‍ എത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയെ സസ്പെന്‍റ് ചെയ്തു.

ABOUT THE AUTHOR

...view details