- പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. നിയമസഭ ചേര്‍ന്ന ശേഷം രാവിലെ ഒമ്പതിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.
- രണ്ട് എംഎല്‍എമാര്‍ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. താനൂരില്‍ നിന്നുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനും. നെന്മാറയില്‍ നിന്നും ജയിച്ച കെ ബാബുവുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇരുവരും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യാതിരുന്നത്.
- യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമുള്ള ആദ്യ മുന്നണി യോഗമാണ് നടക്കാന്‍ പോകുന്നത്.
- ലക്ഷദ്വീപില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള നീക്കത്തിന് എതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കെപിസിസി സെക്രട്ടറി കെപി നൗഷാദ് അലിയാണ് ഹര്‍ജി നല്‍കിയത്.
- മുസ്ലിം ലീഗിന്‍റെ ലക്ഷദ്വീപ് പ്രതിഷേധ സംഗമം ഇന്ന്. വൈകീട്ട് നാലിന് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസിന് മുമ്പില്‍ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.
- ഇന്ന് ലോക രക്താര്‍ബുദ ദിനം. കൊവിഡ് കാലത്ത് എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നത് കാരണം രോഗികളിലെ അണുബാധക്ക് കുറവുണ്ട്. കൊവിഡിന് ശേഷവും മാസ്‌ക് ഉപയോഗിക്കാനാണ് ഡോക്‌ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.
- പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഒഡിഷയും ബംഗാളും സന്ദര്‍ശിക്കും. യാസ് ദുരിത ബാധിത പ്രദേശങ്ങളില്‍ ആകാശ സര്‍വേ നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തും.
- ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജിഎസ്‌ടി കൗണ്‍സില്‍ ഇന്ന് ചേരും. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് കൗണ്‍സില്‍ ഇതിന് മുമ്പ് ചേര്‍ന്നത്.
- ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെതിരെ മാധ്യമ വിചാരണയെന്ന ആരോപണത്തില്‍ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍.
- ബംഗ്ലാദേശ് പര്യടനത്തിന്‍റെ ഭാഗമായ ഏകദിന പരമ്പരയില്‍ ആശ്വാസ ജയം തേടി ശ്രീലങ്ക ഇന്നിറങ്ങും. മത്സരം ഉച്ചക്ക് 12.30ന് മിര്‍പൂര്‍ സ്റ്റേഡിയത്തില്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇതിനകം ആതിഥേയരായ ബംഗ്ലാദേശ് 2-0ത്തിന് സ്വന്തമാക്കി.
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാനവാര്‍ത്തകള്‍
വാര്‍ത്തകള്‍
Last Updated : May 28, 2021, 7:42 AM IST