- കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ഒറ്റപെട്ട കനത്ത മഴക്ക് സാധ്യത. 31നൊ അതിന് മുമ്പോ കേരളത്തില്‍ കാലവര്‍ഷം എത്തും.
- കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ഗോപാലകൃഷ്‌ണ കര്‍ത്തയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. സംസ്ഥാന സെക്രട്ടറി ഗണേശന്‍, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
- ഭാര്യയുടെ മരണത്തില്‍ ഉണ്ണി രാജന്‍ പി ദേവിന്‍റെ തെളിവെടുപ്പ് തുടരും. ഇന്ന് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുക്കും.
- ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍ പ്രതിഭാസം. സൂപ്പര്‍ റഡ്‌മൂണ്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് നിരീക്ഷണം.
- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഇന്ന് ഒഡീഷയില്‍ കര തൊടും. അതിതീവ്ര ചുഴലിക്കാറ്റാണ് യാസ്.
- ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുന്നു. സമരം ആറ് മാസം പിന്നിട്ടു. ഇന്ന് പ്രതിഷേധ ദിനം.
- നാരദ കൈക്കൂലി കേസില്‍ തൃണമൂല്‍ നേതാക്കളുടെ ഹര്‍ജി ഇന്ന കോടതിയില്‍. ജാമ്യം വേണമെന്ന ആവശ്യം കല്‍ക്കത്ത ഹൈക്കോടതി പരിഗണിക്കും.
- മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നു. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി നേതാവ് ആങ്‌സാന്‍ സൂച്ചിയെ കോടതിയില്‍ ഹാജരാക്കി.
- യൂറോപ്പാ ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന്. മത്സരം പുലര്‍ച്ച 12.30ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയ്യാറയലും തമ്മില്‍.
- ഫ്രഞ്ച് ഓപ്പണ്‍ യോഗ്യതാ മത്സരങ്ങള്‍ മൂന്നാം ദിവസവും തുടരുന്നു.
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
വാര്‍ത്തകള്‍