കേരളം

kerala

HD Kumaraswamy On CM Pinarayi 'കേരളത്തില്‍ ജെഡിഎസ്‌ എല്‍ഡിഎഫിനൊപ്പം നില്‍ക്കും, പിണറായിയുടെ മഹാമനസ്‌കതയ്‌ക്ക് നന്ദി': എച്ച്ഡി കുമാരസ്വാമി

By ETV Bharat Kerala Team

Published : Oct 21, 2023, 4:37 PM IST

HD Kumaraswamy About JDS In Kerala: ജെഡിഎസ് കേരള ഘടകത്തെ കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് എച്ച്ഡി കുമാരസ്വാമി. ജെഡിഎസ് കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം പ്രവര്‍ത്തിക്കും. കേരള ഘടകത്തെ എല്‍ഡിഎഫിനൊപ്പം നിലനിര്‍ത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയെന്നും കുമാരസ്വാമി.

JDS Will Stand With LDF  JDS Will Stand With LDF In Kerala  HD Kumaraswamy  HD Kumaraswamy About JDS In Kerala  ജെഡിഎസ് കേരള ഘടകം  ജെഡിഎസ് കേരളത്തില്‍  ജെഡിഎസ് കേരളത്തില്‍ എല്‍ഡിഎഫിനൊപ്പം
JDS Will Stand With LDF In Kerala Said HD Kumaraswamy

ബെംഗളൂരു:ജെഡിഎസ്‌ കേരള ഘടകത്തെ എല്‍ഡിഎഫില്‍ തുടരാന്‍ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മഹാമനസ്‌കതയാണെന്ന് ജെഡിഎസ്‌ നേതാവ് എച്ച്ഡി കുമാരസ്വാമി (HD Kumaraswamy On CM Pinarayi Vijayan). കര്‍ണാടക ഘടകം എന്‍ഡിഎയുടെ കൂടെ പോകാന്‍ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എല്‍ഡിഎഫിനൊപ്പം നിലനിര്‍ത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയനോട് കുമാരസ്വാമി നന്ദി അറിയിച്ചു (HD Kumaraswamy Thanks To CM Pinarayi). ജെഡിഎസ്‌- ബിജെപി സഖ്യ വിവാദം കേരളത്തില്‍ ഏറെ ചര്‍ച്ചയായതോടെയാണ് എച്ച്ഡി കുമാരസ്വാമിയുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജെഡിഎസ്‌- ബിജെപി സഖ്യത്തിന് അനുമതി നല്‍കിയെന്ന് മുന്‍ പ്രധാനമന്ത്രിയും തന്‍റെ പിതാവുമായ എച്ച് ഡി ദേവഗൗഡ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി (JDS Will Stand With LDF In Kerala).

കേരളത്തിലെയും കര്‍ണാടകയിലെയും സ്ഥിതി രണ്ടാണ്. ബിജെപി സഖ്യം കര്‍ണാടകയില്‍ മാത്രമാണെന്നും കേരളത്തില്‍ ജെഡിഎസ്‌ എല്‍ഡിഎഫിനൊപ്പമാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുകയെന്നും കുമാരസ്വാമി പറഞ്ഞു. കേന്ദ്ര നേതൃത്വവുമായി അഭിപ്രായ ഭിന്നതകളുള്ള ജെഡിഎസ് കേരള ഘടകം എല്‍ഡിഎഫിനൊപ്പം തുടരും. കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതില്‍ തെറ്റില്ലെന്നും അവര്‍ക്ക് എല്‍ഡിഎഫിനൊപ്പം തുടരാമെന്നും കുമാരസ്വമി പറഞ്ഞു. എന്‍ഡിഎ സഖ്യം കര്‍ണാടകയില്‍ മാത്രമാണ്. പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളില്‍ കേരള മുഖ്യമന്ത്രിയോട് ചര്‍ച്ച നടത്തേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി (HD Kumaraswamy About JDS In Kerala).

കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നത് പ്രത്യയശാസ്‌ത്രപരമായി പ്രശ്‌നമല്ലേയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ രാജ്യത്ത് എവിടെയാണ് പ്രത്യയശാസ്‌ത്രം എന്നായിരുന്നു കുമാരസ്വാമിയുടെ മറുചോദ്യം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു. ബിഹാറിന് പ്രധാനമന്ത്രിയില്‍ നിന്നും ലഭിച്ച സഹായങ്ങള്‍ക്കാണ് നിതീഷ്‌ കുമാര്‍ നന്ദി പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് യുപിയെ രൂക്ഷമായി വിമര്‍ശിച്ച വ്യക്തിയാണ് നിതീഷ്‌ കുമാറെന്നും എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി (Kerala JDS And LDF).

വിവാദത്തിന് തിരികൊളുത്തിയ പരാമര്‍ശം:കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമ്മതത്തോടെയാണ് ജെഡിഎസിന്‍റെ എന്‍ഡിഎ പ്രവേശനമെന്ന മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കേരളത്തില്‍ ജെഡിഎസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എംഎല്‍എ കൂടിയായ മന്ത്രി കെ കൃഷ്‌ണന്‍കുട്ടി എന്‍ഡിഎ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് എച്ച്ഡി ദേവഗൗഡ പറഞ്ഞത്. ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ പരാമര്‍ശം. ഇതിന് പിന്നാലെ കേണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു (Kerala CM Pinarayi Vijayan).

also read:Deve Gowda Statement And Kerala Politics: തമ്മില്‍ ഒട്ടാതിരിക്കാനോ, വിള്ളല്‍ വീഴ്‌ത്താനോ?; ദേവഗൗഡയുടെ പ്രസ്‌താവനയില്‍ കലങ്ങി കേരള രാഷ്‌ട്രീയം

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ