കേരളം

kerala

BJP-JDS Alliance | ബിജെപി പക്ഷത്തേക്ക് ചായാന്‍ ജെഡിഎസ് ; ചര്‍ച്ച പുരോഗമിക്കുന്നുവെന്ന് എച്ച് ഡി കുമാരസ്വാമി

By

Published : Jul 17, 2023, 4:19 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേരാനുറച്ച് ജെഡിഎസ്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് എച്ച് ഡി കുമാരസ്വാമി

HD Kumaraswami about BJP JDS alliance  Lok Sabha elections  HD Kumaraswami  HD Kumaraswami about BJP  Lok Sabha elections  കര്‍ണാടകയില്‍ ഐക്യശ്രമവുമായി കോണ്‍ഗ്രസ്  ബിജെപി പക്ഷത്തേക്ക് ചായാന്‍ ജെഡിഎസ്  എച്ച് ഡി കുമാരസ്വാമി  കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എച്ച് ഡി കുമാരസ്വാമി
ബിജെപി പക്ഷത്തേക്ക് ചായാന്‍ ജെഡിഎസ്

ബെംഗളൂരു : സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ 42 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ യാതൊരുവിധ നടപടിയും കൈക്കൊണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനം പിടിക്കാനുള്ള ഓട്ടത്തിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജെപി നഗറിലെ വസതിക്ക് സമീപം, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എച്ച് ഡി കുമാര സ്വാമി.

കോണ്‍ഗ്രസ് ഞങ്ങളുടെ പാര്‍ട്ടിയെ ഗൗരവമായി പരിഗണിച്ചിട്ടില്ല. ജെഡിഎസ് അവസാനിച്ചുവെന്ന മിഥ്യാധാരണയാണ് കോണ്‍ഗ്രസിനുള്ളത്. എന്‍റെ ശ്രദ്ധ എന്തായാലും രാജ്യത്തിന്‍റെ പ്രശ്‌നങ്ങളിലാണ് - കുമാര സ്വാമി പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നൂറുകണക്കിന് കോടി രൂപയാണ് ഓരോ കാര്യങ്ങള്‍ക്കുമായി ചെലവഴിക്കുന്നത്. പ്രതിപക്ഷ യോഗത്തിനായി വഴിയോരങ്ങളില്‍ ബാനറുകള്‍ സ്ഥാപിച്ചിട്ട് മറ്റാരും ചെയ്യാത്ത വലിയ കാര്യം തങ്ങള്‍ ചെയ്‌തെന്ന മട്ടിലാണ് കോണ്‍ഗ്രസ് പരിപാടി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കര്‍ഷകരുടെ ആത്മഹത്യയെ കുറിച്ച് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ആത്മഹത്യ ചെയ്യരുതെന്ന സന്ദേശം സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയോയെന്നും കുമാര സ്വാമി ചോദിച്ചു.

സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാറിന് യാതൊരുവിധ ആശങ്കയുമില്ല. എന്തെല്ലാം സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാലും ഇത്തരം കടുത്ത നടപടികള്‍ എടുക്കരുതെന്ന് സര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞിട്ടില്ല. ഇതാണ് നിലവിലെ സംസ്ഥാനത്തെ അവസ്ഥ.

ഞങ്ങളുടെ പാര്‍ട്ടിക്കും നിരവധി പ്രവര്‍ത്തകരുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് എട്ട്, ഒന്‍പത് മാസം ഇനിയും ബാക്കിയുണ്ട്. ഓരോ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോഴും ജനങ്ങള്‍ക്ക് ചില തീരുമാനങ്ങളുണ്ടാകും. ലോക്‌സഭ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാന്‍ ബിജെപിയും ജെഡിഎസും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപിക്കെതിരെ തന്ത്രം മെനയാന്‍ പ്രതിപക്ഷം:വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പോരാടാന്‍ ഉറച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ പാര്‍ട്ടികളെ പങ്കെടുപ്പിച്ചുള്ള നേതൃയോഗത്തിന് ഇന്ന് തുടക്കമായി. ബെംഗളൂരു റേസ് കോഴ്‌സ് റോഡിലെ സ്വകാര്യ ഹോട്ടലിൽ രണ്ടുദിവസം (ജൂലൈ 17,18) നീണ്ടുനില്‍ക്കുന്നതാണ് യോഗം.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എങ്ങനെയും ബിജെപിയെ താഴെയിറക്കാനുള്ള തന്ത്രം മെനയുകയാണ് യോഗത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 24 പ്രതിപക്ഷ പാര്‍ട്ടികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ക്ഷണിച്ചിട്ടുണ്ട്. നേരത്തെ ബിഹാറിലും ഇതുമായി ബന്ധപ്പെട്ടുള്ള യോഗം ചേര്‍ന്നിരുന്നു. അന്ന് 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പോരാടി തോല്‍പ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇന്നും നാളെയുമായി നടക്കുന്ന (ജൂലൈ 17, 18)യോഗത്തില്‍ പ്രതിപക്ഷം ആവിഷ്‌കരിക്കും.

ABOUT THE AUTHOR

...view details