ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പി. ചിദംബരവും മകൻ കാർത്തിയും ഉൾപ്പെട്ട ഐഎൻഎക്സ് മീഡിയ അഴിമതിക്കേസിൽ വിചാരണക്കോടതി നടപടികൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കുറ്റാരോപിതർക്ക് രേഖകൾ നൽകാനുള്ള വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയിന്മേലാണ് ജസ്റ്റിസ് സുരേഷ് കുമാർ കെയ്ത്തിന്‍റെ ഉത്തരവ്. വിഷയത്തിൽ ചിദംബരം അടക്കമുള്ളവരിൽ നിന്ന് കോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്.
ഐഎൻഎക്സ് മീഡിയ കേസ്; വിചാരണ നടപടിക്ക് സ്റ്റേ - ഐഎൻഎക്സ് മീഡിയ അഴിമതിക്കേസ്
ഐഎൻഎക്‌സ് മീഡിയ ഗ്രൂപ്പിന് 305 കോടി രൂപ വിദേശ ഫണ്ട് വാങ്ങാൻ വിദേശ നിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭ്യമാക്കിയതിൽ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് (2007ൽ) ക്രമക്കേടുകൾ നടന്നുവെന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസ്.

ഐഎൻഎക്സ് മീഡിയ കേസ് ; വിചാരണ നടപടിക്ക് സ്റ്റേ
Read More…… ഐഎൻഎക്സ് മീഡിയ കേസ്; നീതി ആയോഗ് മുൻ സിഇഒക്ക് ജാമ്യം
ഐഎൻഎക്‌സ് മീഡിയ ഗ്രൂപ്പിന് 305 കോടി രൂപ വിദേശ ഫണ്ട് വാങ്ങാൻ വിദേശ നിക്ഷേപക പ്രോത്സാഹന ബോർഡിന്‍റെ അനുമതി ലഭ്യമാക്കിയതിൽ ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് (2007ൽ) ക്രമക്കേടുകൾ നടന്നുവെന്നാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസ്. 2017 മെയ് 15നാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കള്ളപ്പണം വെളുപ്പിച്ചതിനും കേസെടുത്തിരുന്നു.