ന്യൂഡല്‍ഹി: ട്രാക്‌ടര്‍ റാലിക്കിടെയുണ്ടായ കര്‍ഷകന്‍റെ മരണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ എഎപി സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി. ട്രാക്‌ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഇരുപത്തഞ്ചുകാരനായ നവ്‌റീത് സിങ് മരിച്ച സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ട്രാക്‌ടര്‍ റാലിക്കിടെ കര്‍ഷകന്‍റെ മരണം; സര്‍ക്കാറിന്‍റെയും പൊലീസിന്‍റെയും പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി - tractor rally
ട്രാക്‌ടര്‍ മറിഞ്ഞ് ഇരുപത്തഞ്ചുകാരനായ നവ്‌റീത് സിങ് മരിച്ച സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍ക്കാര്‍, പൊലീസ്, ഉത്തര്‍ പ്രദേശ് പൊലീസ് എന്നിവര്‍ക്ക് ജസ്റ്റിസ് യോഗേഷ് ഖന്ന നോട്ടീസ് അയച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്‌ത റാംപൂര്‍ ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നവ്‌റീത് സിങ്ങിന്‍റെ മുത്തച്ഛന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ യുവാവിന്‍റെ തലയില്‍ വെടിയേറ്റ പരിക്കുകളുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു. ഹര്‍ജിയിലെ പ്രതികരണം ആരാഞ്ഞാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്ത വാദം നടക്കുന്ന ഫെബ്രുവരി 26നകം കേസന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി ഡല്‍ഹി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.