കേരളം

kerala

ETV Bharat / bharat

'അടുക്കള പാത്രങ്ങള്‍ക്ക് 'അമുല്‍' എന്ന് ഉപയോഗിക്കരുത്': ഡൽഹി ഹൈക്കോടതി - ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷൻ ലിമിറ്റഡ്

അടുക്കള ഉത്പന്നങ്ങള്‍ക്ക് ഗുജറാത്ത് കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് അമുല്‍ എന്ന് ഉപയോഗിക്കുന്നത് നിയമലംഘനമാണെന്ന് പറഞ്ഞ കോടതി, വിധി ധി ഹര്‍ജിക്കാരന് അനുകൂലമാകുമെന്ന് ചൂണ്ടിക്കാണിച്ചു.

Delhi High Court  Amul trademark  Gujarat Cooperative Milk Marketing Federation  kitchenware products  The Delhi High Court has restrained a company from using 'Amul'  Gujarat Cooperative Milk Marketing Federation Ltd  അടുക്കള പാത്രങ്ങള്‍ക്ക് 'അമുല്‍' എന്ന് ഉപയോഗിക്കരുത്  ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷൻ ലിമിറ്റഡ്  ഗുജറാത്ത് കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്
'അടുക്കള പാത്രങ്ങള്‍ക്ക് 'അമുല്‍' എന്ന് ഉപയോഗിക്കരുത്, നിയമവിരുദ്ധം'; മാതൃകമ്പനിയോട് ഡൽഹി ഹൈക്കോടതി

By

Published : Aug 21, 2021, 9:16 PM IST

ന്യൂഡൽഹി: ഗുജറാത്ത് സഹകരണ പാല്‍ വിപണന ഫെഡറേഷൻ ലിമിറ്റഡിന്‍റെ അടുക്കള ഉത്പന്നങ്ങളിൽ അമുൽ എന്ന ട്രേഡ്‌മാർക്കില്‍ വിപണനം നടത്തുന്നത് തടഞ്ഞ് ഡൽഹി ഹൈക്കോടതി. നിയമപരമായി രജിസ്റ്റർ ചെയ്തുവെന്ന തരത്തിലാണ് ട്രേഡ്‌മാര്‍ക്കിന്‍റെ ഉപയോഗം. ഇത് പൊതുജനങ്ങളോടുള്ള വഞ്ചനയ്ക്ക് തുല്യമാണെന്നും കോടതി പറഞ്ഞു.

ഗുജറാത്ത് കോ ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് പാലിലും പാൽ ഉത്പന്നങ്ങളിലും ഉപയോഗിക്കുന്ന പ്രശസ്തമായ ട്രേഡ്‌മാർക്ക് അമുല്‍ എന്ന പേരില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാല്‍, അടുക്കളയില്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍ വില്‍പന നടത്താന്‍ കമ്പനി രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല.

വിധി ഹര്‍ജിക്കാരന് അനുകൂലമാകുമെന്ന് കോടതി

അമുൽ എന്ന വാക്ക് വ്യത്യസ്‌തമായ ഒന്നാണ്. ഇത് ഉപഭോക്താവിന്‍റെ മനസിൽ മായാതെ കിടക്കുന്ന ഒന്നാണ്. എന്നാല്‍, രജിസ്റ്റര്‍ ചെയ്‌ത പാല്‍ ഉത്പന്നങ്ങള്‍ക്കല്ലാതെ ഈ പേര് മറ്റ് ഉത്പന്നങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ് എന്നും കോടതി വ്യക്തമാക്കി.

ഹര്‍ജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ സുനിൽ ദലാലാണ് ഹാജരായത്. ട്രേഡ്‌മാർക്ക് സമൂഹത്തില്‍ നിയമവിരുദ്ധമായി പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അഭിഭാഷകനായ സുനിൽ വാദിച്ചു. ഈ കേസില്‍ ഹര്‍ജിക്കാരന് അനുകൂലമായ വിധിയാണുണ്ടാകുകയെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

ALSO READ:നെടുമ്പാശ്ശേരിയില്‍ ഒരുകോടി രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

ABOUT THE AUTHOR

...view details