ബെംഗളുരു: ലോക്ക്‌ഡൗൺ കാലയളവിൽ മൈസൂരുവിലേക്ക് യാത്ര ചെയ്യാനായി വിജയേന്ദ്രക്ക് സ്‌പെഷ്യൽ അനുമതി നൽകിയ നടപടിക്കെതിരെ കർണാടക ഹൈക്കോടതി. ലോക്ക്‌ഡൗൺ കാലയളവിൽ മൈസുരു ജില്ലയിലെ നഞ്ചൻഗുഡിലെ ക്ഷേത്രദർശനത്തിനാണ് ബി എസ് യെദ്യൂരപ്പയുടെ മകൻ വിജയേന്ദ്ര കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് യാത്ര ചെയ്‌തത്.
വിജയേന്ദ്രയുടെ മൈസൂർ യാത്ര; കേസെടുക്കണമെന്ന് കർണാടക ഹൈക്കോടതി - വിജയേന്ദ്രയുടെ മൈസൂർ യാത്ര
ലോക്ക്‌ഡൗൺ കാലയളവിൽ മൈസുരു ജില്ലയിലെ നഞ്ചൻഗുഡിയിൽ ക്ഷേത്രദർശനത്തിനാണ് ബി എസ് യെദ്യൂരപ്പയുടെ മകൻ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത്.
വിജയേന്ദ്രയുടെ മൈസൂർ യാത്ര; കേസെടുക്കണമെന്ന് കർണാടക ഹൈക്കോടതി
2020 കർണാടക പകർച്ചവ്യാധി രോഗ നിയമത്തിൽ കീഴിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ചീഫ് ജസ്റ്റിസ് എ.എസ് ഒക്ക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവർ പൊലീസിനോട് പറഞ്ഞു. കർണാടക ഹൈക്കോടതിയിൽ അഭിഭാഷകൻ ജി ആർ മോഹൻ മെമ്മോ ഫയൽ ചെയ്‌തത്. ഇത് ആർട്ടിക്കിൾ 14ന്‍റെയും പകർച്ചവ്യാധി നിയമത്തിന്‍റെയും ലംഘനമാണെന്ന് അഭിഭാഷകൻ ഹർജിയിൽ പറയുന്നു. സംസ്ഥാനത്ത് മെയ് 24 മുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
Read more:കർണാടകയിൽ ലോക്ക്ഡൗൺ നീട്ടിയേക്കും