ന്യൂഡൽഹി:കൊവിഡിന്‍റെ പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികൾക്കും കുടുംബത്തിനും പാകം ചെയ്ത ആഹാരം നൽകണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ഡൽഹി സർക്കാരിന് നോട്ടീസ് അയച്ചു. പൊതുതാല്പര്യ ഹർജി പ്രകാരമാണ് കോടതി നോട്ടീസ് അയച്ചത്. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ഉയർന്നുകൊണ്ടിരിക്കുന്ന ദേശിയ തലസ്ഥാനത്ത് അതിഥി തൊഴിലാളികൾ ഭക്ഷണം (വേവിച്ച ഭക്ഷണം, ഡ്രൈ റേഷൻ) വെള്ളം, പാർപ്പിടം, വസ്ത്രം, മരുന്ന് എന്നിവ ആവശ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ദേശീയ പ്രചാരണ കമ്മറ്റി(എൻസിസി) അഭിഭാഷക സ്നേഹ മുഖർജി സമർപ്പിച്ച ഹർജിയിൽ മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേൽ, ജസ്മീത് സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു. മെയ് മാസത്തിലാണ് ഹർജിയിൽ വാദം കേൾക്കുക.
അതിഥി തൊഴിലാളികൾക്ക് ഭക്ഷണം നൽകണം; ഡൽഹി സർക്കാരിന് ഡൽഹി ഹൈക്കോടതി നോട്ടീസ് - advocate Sneha Mukherjee
അതിഥി തൊഴിലാളികൾ ഭക്ഷണം (വേവിച്ച ഭക്ഷണം, ഡ്രൈ റേഷൻ) വെള്ളം, പാർപ്പിടം, വസ്ത്രം, മരുന്ന് എന്നിവ ആവശ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
തലസ്ഥാനത്ത് ഏപ്രിൽ 17-18 വരെ വാരാന്ത്യ കർഫ്യൂവും ഏപ്രിൽ 19 രാത്രി 10 മുതൽ ഏപ്രിൽ 26, രാവിലെ ആറ് വരെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതും അതിഥി തൊഴിലാളികളെ പ്രതികൂലമായാണ് ബാധിച്ചത്. പ്രതിസന്ധിയെ തുടർന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ് തൊഴിലാളികളുടേത്. അതേസമയം തൊഴിലാളികൾക്ക് ഭക്ഷണം, വസ്ത്രങ്ങൾ, പാർപ്പിടം, ആവശ്യമായ എല്ലാ മരുന്നുകളും ലഭ്യമാക്കണമെന്ന് ഏപ്രിൽ 20ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന എല്ലാ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും സൗജന്യ റെയിൽ, ബസ് ഗതാഗതം ലഭ്യമാക്കണമെന്നും ഡൽഹി സർക്കാരിനോട് ആവശ്യപ്പെട്ടു.