ന്യൂഡല്‍ഹി: കൊവിഡ് രോഗനിർണയം നടത്തിയ ആളുകളുടെ മതിയായ പരിശോധനയും തുടർ പരിശോധനയും കര്‍ശനമായി നടത്തണമെന്ന് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി സർക്കാരിന് നിർദേശം നൽകി. ജസ്റ്റിസുമാരായ ഹിമാ കോഹ്‌ലിയുടെയും സുബ്രഹ്മണ്യം പ്രസാദിന്‍റെയും ഡിവിഷൻ ബെഞ്ചാണ് ഡല്‍ഹി സർക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
യുകെയില്‍ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം - ഡല്‍ഹി സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദ്ദേശം
ദേശീയ തലസ്ഥാനത്ത് കൊവിഡ് പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ രാകേഷ് മൽഹോത്ര സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി

യുകെയിൽ നിന്ന് നിരവധി യാത്രക്കാർ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതേ തുടര്‍ന്നാണ് കൂടുതൽ അണുബാധ പടരാതിരിക്കാൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്. ദേശീയ തലസ്ഥാനത്ത് കൊവിഡ് പരിശോധന കര്‍ശനമാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ രാകേഷ് മൽഹോത്ര സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. യുകെയിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുന്നത്. ഹര്‍ജിയില്‍ ജനുവരി 14 ന് കൂടുതല്‍ വാദം കേള്‍ക്കും.
യുകെയില്‍ കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ആദ്യ വൈറസിനേക്കാള്‍ 70 ശതമാനം വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതാണ് വകഭേദം വന്ന വൈറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഡിസംബര്‍ 31 വരെയാണ് നിര്‍ത്തിവച്ചിരിക്കുന്നത്.