മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെയുള്ള അഴിമതി ആരോപണങ്ങളില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് മുംബൈ ഹൈക്കോടതി. മുംബൈ മുൻ പോലീസ് മേധാവി പരം ബിർ സിംഗ് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തണമെന്ന് കോടതി സിബിഐക്ക് നിർദേശം നൽകിയത്. ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് ഗിരീഷ് കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അനിൽ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മുംബൈ ഹൈക്കോടതി - മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
ബാറുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നും പ്രതിമാസം 100 കോടി പിരിക്കാന്‍ മന്ത്രി പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്നാണ് സിംഗ് നല്‍കിയ ഹര്‍ജി
15 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി മറ്റു നടപടിയിലേക്ക് നീങ്ങണമെന്ന് സിബിഐ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു. മന്ത്രിക്കെതിരെയുള്ള മൂന്ന് പൊതുതാല്‍പ്പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സസ്പെന്‍ഷനിലായ സച്ചിന്‍ വാസെ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ബാറുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നും പ്രതിമാസം 100 കോടി പിരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്നാണ് പരം ബിർ സിംഗ് നല്‍കിയ പരാതി. മാര്‍ച്ച് 25നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.