ന്യൂഡല്‍ഹി :എംപിമാർക്കും എംഎൽഎമാർക്കുമെതിരായ ക്രിമിനൽ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. 2015ലെ കേരള നിയമസഭ കയ്യാങ്കളി കേസടക്കം ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. കേരള നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്.
രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ എം.പിമാര്‍, എല്‍.എ.എമാര്‍ എന്നിവര്‍ക്കെതിരെ എത്ര കേസുകളുണ്ടെന്നും എത്ര തീര്‍പ്പാക്കിയെന്നും ഇനി എത്ര ബാക്കിയുണ്ടെന്നും പരിഗണിക്കുന്ന ജഡ്ജിമാര്‍ ആരൊക്കെയെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ക്ക് പരമോന്നത കോടതി നിര്‍ദേശം നല്‍കി.
കേസുകള്‍ പരിഗണിക്കാന്‍ ഫാസ്ട്രാക്ക് കോടി വേണമെന്ന് ആവശ്യം
ജനപ്രതിനിധികള്‍ക്ക് എതിരായ കേസുകള്‍ പരിഗണിക്കുന്നത് വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗവും അഭിഭാഷകനുമായ അശ്വനി ഉപാധ്യായ ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് പരിഗണിക്കുന്നത്.