കേരളം

kerala

ETV Bharat / bharat

കേന്ദ്രസര്‍ക്കാര്‍ എല്ലാ വിഭാഗങ്ങളെയും ഒരു പോലെ പരിഗണിക്കുന്നു: സത്യപാല്‍ സിംഗ് ഭാഗല്‍ - കേന്ദ്രസര്‍ക്കാര്‍

സ്വതന്ത്ര ഇന്ത്യയില്‍ തന്‍റെ ജാതിയില്‍പെട്ട ആദ്യത്തെ കേന്ദ്രമന്ത്രിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ക്യാബിനെറ്റില്‍ എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഉള്‍പ്പെട്ടിട്ടണ്ട്.

SP Singh Baghel  Modi cabinet expansion  first OBC minister  first minister from OBC section  first OBC minister since Independence  SP Singh Baghel on cabinet post  new Union Cabinet  union cabinet expansion  modi cabinet  സത്യപാല്‍ സിംഗ് ഭാഗല്‍  ബിജെപി  മന്ത്രസഭാ പുനസംഘടന  പുതിയ കേന്ദ്ര മന്ത്രിസഭ  കേന്ദ്രസര്‍ക്കാര്‍  മോദി സര്‍ക്കാര്‍
കേന്ദ്രസര്‍ക്കാര്‍ എല്ലാ ജാതിക്കാരേയും ഒരു പോലെ പരിഗണിക്കുന്നു: സത്യപാല്‍ സിംഗ് ഭാഗല്‍

By

Published : Jul 8, 2021, 8:45 AM IST

ന്യൂഡല്‍ഹി: എല്ലാ വിഭാഗങ്ങളേയും ഒരുപോലെ പരിഗണിക്കുന്ന സര്‍ക്കാറാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ആഗ്രയില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സത്യപാല്‍ സിംഗ് ഭാഗല്‍. ഇ.ടി.വി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ക്യാബിനെറ്റില്‍ എല്ലാ ജാതിയിലും മതത്തിലും പെട്ടവര്‍ ഉള്‍പ്പെട്ടിട്ടണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ തന്‍റെ ജാതിയില്‍പെട്ട ആദ്യത്തെ കേന്ദ്രമന്ത്രിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനക്ക്:- കേന്ദ്ര മന്ത്രിസഭ പുനഃസംഘടന; പുതിയ കാബിനറ്റ് മന്ത്രിമാരും വകുപ്പുകളും- പട്ടിക കാണാം

ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായതില്‍ താന്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കഴിവ് ലോകത്തിന് തന്നെ മാതൃകയാണ്. പാര്‍ട്ടിലെ ഏത് നിലയിലുള്ള നേതാക്കളോടും സംവദിക്കാനുള്ള അവസരം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനക്ക്:- പൊളിച്ചെഴുതി മോദി; മന്ത്രിസഭയിലേക്ക് പുതിയ 43 പേർ - പട്ടിക കാണാം

1998, 1999, 2004 വര്‍ഷങ്ങളില്‍ സമാജ്‌വാദി പാര്‍ട്ടി എംപിയായി ഉത്തര്‍ പ്രദേശില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഭാഗല്‍. മൂന്ന് തവണ വ്യവസ്ഥ നടപ്പാക്കിയതോടെ അദ്ദേഹം പാര്‍ട്ടി വിടുകയായിരുന്നു. 2014ല്‍ ബിഎസ്പി നോമിനിയായി രാജ്യസഭയിലേക്ക് പോയി. 2015ല്‍ ബി.എസ്.പി ഒ.ബി.സി മോര്‍ച്ച പ്രസിഡന്‍റായി ചുമതല ഏറ്റെടുത്തു. പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം 2017ല്‍ ടുണ്ട്‌ല മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ചു. ശേഷം അദ്ദേഹത്തെ ബി.ജെ.പി ആഗ്രയിലും മത്സരിപ്പിച്ച് വിജയിപ്പിച്ച് കേന്ദ്രമന്ത്രിസഭയില്‍ എത്തിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details