ദിസ്‌പൂർ: കാട്ടാനകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് നാം കേട്ടു കാണും. അനുദിനം കുറഞ്ഞുവരുന്ന വനഭൂമിയും ഭക്ഷണവും മൂലമാണ് ഇത്തരം സംഘര്‍ഷങ്ങള്‍ വർധിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തരാണ് ദമ്പതിമാരായ ബിനോദ് ദുലു ബോറയും മേഘ്‌ന മയൂരി ഹസാരികയും. വന്യജീവി സ്‌നേഹികളും പരിസ്ഥിതി സംരക്ഷകരുമായ ഇവർ ആനകൾക്ക് വേണ്ടി നഗോണ്‍ ജില്ലയില്‍ നെൽകൃഷി ചെയ്യുകയും മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും ചെയ്യുന്നു.
കാട്ടാനകൾക്ക് കൂട്ടായി 'ഹാത്തി ബന്ധു'വും ദമ്പതിമാരും - aasam negon
വന്യജീവി സ്‌നേഹികളും പരിസ്ഥിതി സംരക്ഷകരുമായ ദമ്പതിമാരായ ബിനോദ് ദുലു ബോറയും മേഘ്‌ന മയൂരി ഹസാരികയും ആനകൾക്ക് വേണ്ടി നഗോണ്‍ ജില്ലയില്‍ നെൽകൃഷി ചെയ്യുകയും മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു. കാട്ടാനകള്‍ ഭക്ഷണത്തിനുവേണ്ടി മനുഷ്യവാസമുള്ള ഇടങ്ങളില്‍ കടന്നു കയറുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം.
കാട്ടാനകള്‍ ഭക്ഷണത്തിനുവേണ്ടി മനുഷ്യവാസമുള്ള ഇടങ്ങളില്‍ കടന്നു കയറുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. ഗ്രാമീണരെ സഹായിക്കാനായി 'ഹാത്തി ബന്ധു' എന്ന പേരില്‍ ഒരു സംഘടനയ്ക്കും ഇവർ രൂപം നല്‍കി. 2018 മുതല്‍ സംഘടനയുടെ നേതൃത്വത്തിൽ പ്രദേശത്ത് ചെടികള്‍ വെച്ചു പിടിപ്പിക്കുകയാണ്. ഇതോടെ മനുഷ്യവാസ കേന്ദ്രങ്ങളിലേക്കുള്ള ആനകളുടെ കടന്നുകയറ്റവും കുറഞ്ഞു. ആനകള്‍ അവയ്ക്കായി നട്ടു പിടിപ്പിച്ച പുല്ലുകള്‍ തിന്നതിന് ശേഷം കാട്ടിലേക്ക് മടങ്ങുന്നു.
ആനകളുടെ ആക്രമണത്തിൽ ഭയന്നിരുന്ന ഗ്രാമീണർക്ക് ഇപ്പോൾ സമാധാനത്തോടെ കിടന്നുറങ്ങാം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കുറക്കാനുള്ള ഒരു മാതൃകയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍. അസമിലെ വനം വകുപ്പും പ്രദീപ് ഭുയാന്‍ എന്നയാളും ദമ്പതിമാർക്ക് പിന്തുണ നൽകുന്നുണ്ട്. ഇദ്ദേഹവുമായി ചേർന്നാണ് ഹാത്തി ബന്ധു രൂപീകരിച്ചത്. ഈ ദമ്പതികള്‍ മരത്തിന് മുകളില്‍ കെട്ടിയുണ്ടാക്കിയ വീട്ടിലാണ് താമസിക്കുന്നത്.