ബെംഗളൂരു:കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദ്യൂരപ്പ ഉടൻ രാജിവയ്ക്കുമെന്ന് സൂചന. അടുത്തിടെ യെദ്യൂരപ്പ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിന് മുന്നോടിയായി യെദ്യൂരപ്പ മുതിർന്ന ഉദ്യോഗസ്ഥർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും ഉച്ചവിരുന്ന് നൽകുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഈ മാസം 26ന് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്ന സൂചനകളും വന്നുതുടങ്ങിയത്.