അംബാല: കാർഷിക നിയമത്തിനെതിരെ 'ഡൽഹി ചലോ' പ്രതിഷേധം സംഘടിപ്പിച്ച കർഷകർക്കെതിരെ പൊലീസ് കണ്ണീർ വാതകവും വാട്ടർ കാനുകളും പ്രയോഗിച്ചു. ശംബു അതിർത്തിയിൽ ഒത്തു ചേർന്ന കർഷകരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും കർഷകർ പ്രതിഷേധം തുടരുകയായിരുന്നു. പഞ്ചാബ് ഭാഗത്ത് ഒത്തുകൂടിയ കർഷകരിൽ ചിലർ ബാരിക്കേഡുകൾ നീക്കം ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസിന്‍റെ നടപടി. കർഷകർ ബാരിക്കേഡുകൾ ഗഗ്ഗർ നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളാകുകയായിരുന്നു. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചു.
ഹരിയാനയിൽ 'ഡൽഹി ചലോ' പ്രതിഷേധത്തിന് നേരെ പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം - farmers protest in Haryana
പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.കർഷകർ ബാരിക്കേഡുകൾ ഗഗ്ഗർ നദിയിലേക്ക് എറിഞ്ഞതിനെ തുടർന്ന് സ്ഥിതിഗതികൾ വഷളാകുകയായിരുന്നു.
ഹരിയാനയിൽ കർഷക പ്രതിഷേധത്തിന് നേരെ പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം
കൂടുതൽ വായിക്കാൻ: കർഷകരുടെ 'ഡൽഹി ചലോ' മാർച്ച്; ഫരീദാബാദിൽ കനത്ത സുരക്ഷ
കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ പൊലീസ് മൾട്ടി ലെവൽ ബാരിക്കേഡുകളാണ് ഏർപ്പെടുത്തിയിരുന്നത്. സമാധാനപരമായ കർഷകരുടെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഹരിയാന പൊലീസ് കൈകൊണ്ട നടപടികൾ അപലപനീയമാണെന്നും ജനാധിപത്യപരമായ അവകാശത്തെയാണ് പൊലീസ് തടയുന്നതെന്നും കർഷകർ ചൂണ്ടിക്കാട്ടി.
Last Updated : Nov 26, 2020, 12:18 PM IST