ഹരിയാന മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം തടഞ്ഞു; കർഷകർക്കെതിരെ കേസ് - ഹരിയാന മുഖ്യമന്ത്രിയുടെ കോൺവോയ് തടഞ്ഞു
ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം 13 കർഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹരിയാന മുഖ്യമന്ത്രി
അംബാല: അംബാലയിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്‍റെ സുരക്ഷാ വാഹനം തടഞ്ഞുവെന്നാരോപിച്ച് കർഷകർക്കെതിരെ ഹരിയാന പൊലീസ് കേസെടുത്തു. ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം 13 കർഷകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അംബാലയിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്മദൻ ലാൽ പറഞ്ഞു.