ചണ്ഡിഗഡ്: ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്ന് മൂന്ന് പേരെ തട്ടിക്കൊണ്ട് പോയതായി പരാതി. തുടർന്ന് ഇവരെ 90 മിനിറ്റിൽ രക്ഷപ്പെടുത്തിയതായും സംഭവത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഹരിയാന സ്വദേശികളായ മഹേന്ദ്ര , സഹോദരൻ മിട്ടു, വിനോദ് എന്നിവരെയാണ് തട്ടിക്കൊണ്ടു പോയത്.
തട്ടിക്കൊണ്ടു പോയവരിൽ ഒരാളുടെ ബന്ധു പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഹരിയാന സ്വദേശികളായ സന്ദീപ്, ബൽജിത്ത്, സോനു, ചോട്ടു, സോഹൻലാൽ, ലക്ഷ്മിപൂർ സ്വദേശിയായ സോനു, സുരേന്ദ്ര തുടങ്ങിയവരാണ് പിടിയിലായത്. പ്രതികൾ മോചനദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.