ഗുരുഗ്രാം :ഹരിയാനയില്‍ അമ്മയെ നടുറോഡില്‍ കുത്തിക്കൊന്ന മകന്‍ മനീഷ് ഭണ്ഡാരി പിടിയില്‍. തളംകെട്ടിയ രക്തത്തില്‍ കിടന്ന 66 കാരിയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതക ദൃശ്യം സുരക്ഷാക്യാമറയിൽ പതിഞ്ഞതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അമ്മയെ നടുറോഡില്‍ കുത്തിക്കൊന്ന എഞ്ചിനീയര്‍ പിടിയില്‍ ; മുറിപ്പെടുത്തിയത് 7 തവണ - ഹരിയാനയില്‍ അമ്മയെ നടുറോട്ടില്‍ കുത്തിക്കൊന്ന യുവാവ് പിടിയില്‍
സുരക്ഷാക്യാമറയിൽ കൊലപാതക ദൃശ്യം പതിഞ്ഞതോടെയാണ് പ്രതി പിടിയിലായത്
അമ്മയെ നടുറോട്ടില്‍ കുത്തിക്കൊന്ന യുവാവ് പിടിയില്‍ ; മുറിപ്പെടുത്തിയത് 7 തവണ
സംഭവത്തെക്കുറിച്ച് ഗുരുഗ്രാം പൊലീസ് :വ്യാഴാഴ്‌ച രാത്രിയാണ് സംഭവം.എന്‍ജിനീയറായ യുവാവ് മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് ഭാര്യയോടൊപ്പം മറ്റൊരിടത്താണ് താമസം. കുടുംബ വഴക്കാണ് പ്രകോപന കാരണമെന്ന് പ്രതി മൊഴി നല്‍കി. ഏഴ് തവണ കത്തി ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ചിട്ടുണ്ട്.