ചണ്ഡീഗഡ് :കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടി ഹരിയാന സർക്കാർ. ജൂൺ 21 വരെയാണ് അടച്ചു പൂട്ടല്‍ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
also read:ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി അമേരിക്കൻ പദ്ധതി പരിഗണിക്കുമെന്ന് ഇന്ത്യ
രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് മണിവരെയാണ് കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള സമയം. റസ്‌റ്റോറന്‍റുകൾക്കും ബാറുകൾക്കും 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനാനുമതി നൽകി രാത്രി പത്ത് മണിവരെ പ്രവർത്തിക്കാം. കൂടാതെ ഹോട്ടലുകളിൽ നിന്നുള്ള പാഴ്‌സൽ സർവീസ് രാത്രി പത്ത് മണിവരെയാക്കി.
വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 21 ആക്കി. ജിമ്മുകൾ രാവിലെ ആറ് മണി മുതൽ രാത്രി എട്ട് മണിവരെ പ്രവർത്തിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വ്യവസായ ശാലകൾക്കും പ്രവർത്തിക്കാനുള്ള അനുമതി നേരത്തേ ഹരിയാന സർക്കാർ നൽകിയിരുന്നു. കോളജുകളും സ്‌കൂളുകളുമെല്ലാം കൂടുതൽ ഉത്തരവുകൾ ലഭിക്കുന്നവരെ അടച്ചിടും.