ചണ്ഡിഖഡ്: ഹരിയാനയില്‍ ലോക്ക്‌ഡൗണ്‍ മെയ് 17 വരെ നീട്ടി. കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ ഒരാഴ്‌ച കൂടി നീട്ടുന്നതെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. കല്യാണം, മരണാനന്തര ചടങ്ങുകള്‍ക്ക് 11 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. ഘോഷയാത്രകളും നിരോധിച്ചു. മെയ് 10 മുതല്‍ മെയ് 17 വരെ 'സുരക്ഷിത് ഹരിയാന' എന്ന നിലയില്‍ ആചരിക്കും. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകുമെന്നും ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി.
ഹരിയാനയില്‍ ലോക്ക്‌ഡൗണ്‍ വീണ്ടും നീട്ടി - ലോക്ക്‌ഡൗണ്‍ നീട്ടി
മെയ് 17 വരെയാണ് ലോക്ക്‌ഡൗണ്‍ നീട്ടിയത്. മെയ് 10 മുതല്‍ മെയ് 17 വരെ 'സുരക്ഷിത് ഹരിയാന' എന്ന പേരില്‍ ആചരിക്കും.
ഹരിയാനയില്‍ ലോക്ക്‌ഡൗണ്‍ വീണ്ടും നീട്ടി
Read more:ഹരിയാനയിൽ 10,000 കടന്ന് കൊവിഡ്
മെയ് മൂന്നിനാണ് ഹരിയാനയില്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 151 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.13,548 പുതിയ കൊവിഡ് കേസുകളും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,15,897 ആയി. 1,16,867 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.