ചണ്ഡീഗഡ്: ഹരിയാനയിൽ ഇന്ന് 10 കൊവിഡ് മരണം. ഇതോടെ ആകെ മരണസംഖ്യ 3,174 ആയി. 1,861 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 2,94,270 ആയി.
ഹരിയാനയിൽ 1,861 പുതിയ കൊവിഡ് കേസുകള്‍, 10 മരണം - COVID-19
1,861 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ സജീവ കേസുകളുടെ എണ്ണം 11,022 ആയി.
![ഹരിയാനയിൽ 1,861 പുതിയ കൊവിഡ് കേസുകള്‍, 10 മരണം Haryana records 10 more COVID-19 deaths 861 fresh cases Haryana COVID-19 കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11257184-thumbnail-3x2-corona---copy.jpg)
ഹരിയാനയിൽ 1,861 പുതിയ കൊവിഡ് കേസുകളും 10 മരണങ്ങളും രേഖപ്പെടുത്തി
രണ്ട് മരണങ്ങൾ വീതം ഗുഡ്‌ഗാവ്, ഹിസാർ, യമുനാനഗർ, ഭിവാനി, ഫത്തേഹാബാദ്, കൈതാൽ ജില്ലകളിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. ഗുഡ്‌ഗാവിൽ 398 ഉം കർണാലിൽ 261 ഉം പഞ്ചകുലയിൽ 183 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ സംസ്ഥാനത്ത് 11,022 സജീവ കേസുകളാണുള്ളത്. രോഗമുക്തി നിരക്ക് 95.18 ശതമാനമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.