ചണ്ഡിഖഡ്: ഹരിയാനയിൽ ബിജെപി-ജെജെപി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പാർട്ടി തീരുമാനിച്ചതായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡ. രണ്ട് സ്വതന്ത്ര എംഎൽഎമാർ ഹരിയാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഹൂഡ ഗവർണറുടെ വീട്ടിലേയ്ക്ക് മാർച്ച് നടത്തി സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ അസംബ്ലി പ്രത്യേക സെഷൻ ആവശ്യപ്പെട്ടിരുന്നു.
ഹരിയാന സർക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ് - no-confidence motion against BJP-JJP
രണ്ട് സ്വതന്ത്ര എംഎൽഎമാർ ഹരിയാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ.
ഹരിയാന സർക്കാർ
അതേസമയം, ബിജെപി-ജെജെപി സഖ്യം പാറപോലെ ഉറച്ചതാണെന്നും ഒരു ശക്തിക്കും വേര്‍പിരിക്കാനാവില്ലെന്നും നേരത്തെ ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞിരുന്നു. എന്നാല്‍ കര്‍ഷക സമരം ശക്തമായതോടെ, ദുഷ്യന്ത് പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് നിലപാടില്‍ മാറ്റമുണ്ടായത്. പാര്‍ട്ടിയുടെ വോട്ടുബാങ്ക് കര്‍ഷകരാണെന്നും, സമരം ശക്തമായാല്‍ മണ്ഡലത്തില്‍ ഇറങ്ങാനാകാത്ത സ്ഥിതിയാകുമെന്നും എംഎല്‍എമാര്‍ അറിയിച്ചിരുന്നു.