ഛണ്ഡിഗഡ്:കൊവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. പ്രതിഷേധക്കാരുമായുള്ള നിരന്തരമായ സമ്പർക്കം മൂലം ഗ്രാമങ്ങളിൽ കൊവിഡ് വ്യാപനം വർധിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം നിർത്തിവയ്‌ക്കാൻ അദ്ദേഹം ആഹ്വാനം ചെയ്‌തത്.
കൂടുതൽ വായനയ്‌ക്ക്:ലോക്‌ഡൗണിനെതിരെ പ്രതിഷേധിക്കുമെന്ന് പഞ്ചാബിലെ കർഷക സംഘടനകൾ
കർഷകസമരത്തെ തുടർന്ന് പല ഗ്രാമങ്ങളിലും ഹോട്ട്‌സ്‌പോട്ടുകൾ വർധിച്ചു. ധർണ നടക്കുന്നിടത്തു നിന്നും ആളുകൾ പതിവായി ഗ്രാമങ്ങളിലേക്ക് വന്നുപോകുന്നതാണ് ഇതിന് കാരണം. ഈ പ്രതിസന്ധി ഘട്ടത്തിൽ നാമെല്ലാവരുടെയും ലക്ഷ്യം ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ്. മനുഷ്യജീവനേക്കാള്‍ വലുതായി മറ്റൊന്നുമില്ല. അതിനാൽ പ്രതിഷേധം താൽക്കാലികമായി നിർത്തിവയ്‌ക്കണമെന്നും സ്ഥിതി നിയന്ത്രണവിധേയമായ ശേഷം വീണ്ടും സമരം പുനരാരംഭിക്കണമെന്നും കർഷക നേതാക്കളോട് ഖട്ടാർ അഭ്യർഥിച്ചു.