ചണ്ഡീഗഢ് : ഓസ്‌ട്രേലിയയിൽ ജയിലിലായ യുവാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയവുമായി ഹരിയാന മുഖ്യമന്ത്രി സംസാരിച്ചു. കേസിൽ ഇടപെടൽ നടത്തണമെന്ന് വിദേശകാര്യമന്ത്രി ജയ്‌ശങ്കറിനോട് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ആവശ്യപ്പെട്ടു.
ഓസ്‌ട്രേലിയൻ ജയിലിൽ നിന്ന് യുവാവിനെ മോചിപ്പിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി - വിദേശകാര്യമന്ത്രി ജയ്‌ശങ്കർ
വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് വിദേശകാര്യമന്ത്രി ജയ്‌ശങ്കറിനോട് മനോഹർ ലാൽ ഖട്ടർ.
ഓസ്‌ട്രേലിയൻ ജയിലിൽ നിന്ന് യുവാവിനെ മോചിപ്പിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി
ALSO READ:കണ്ണൂരില്‍ യുവാവിനെ ആക്രമിച്ച് 8 ലക്ഷം കവര്‍ന്നു
ഖാലിസ്ഥാൻ അനുകൂലികളായവർക്കെതിരെ വിദ്വേഷ പരാമർശങ്ങളെ തുടർന്നാണ് 24കാരനായ വിശാൽ ജൂദിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേ സമയം വിശാൽ ജൂദിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി. രാജ്യദ്രോഹം ഉൾപ്പടെ തെറ്റായ ആരോപണങ്ങളാണ് വിശാലിനെതിരെ ഉള്ളതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.
Last Updated : Jun 23, 2021, 8:07 PM IST