കേരളം

kerala

ETV Bharat / bharat

ഹർഷവർധന്‍റെ രാജി കൊവിഡിനെ നേരിട്ടതിൽ കേന്ദ്രം പരാജയമാണെന്നതിന്‌ തെളിവ്‌:ഡി.കെ ശിവകുമാർ - DK Shivakumar

രാജിയിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മാത്രമാണ്‌ ഉത്തരവാദിയെന്നും ശിവകുമാർ

ഹർഷവർധന്‍റെ രാജി  കൊവിഡിനെ നേരിട്ടതിൽ കേന്ദ്രം പരാജയം  Harsh Vardhan's resignation  testament to Centre's poor handling of COVID  DK Shivakumar  ഡി.കെ ശിവകുമാർ
ഹർഷവർധന്‍റെ രാജി കൊവിഡിനെ നേരിട്ടതിൽ കേന്ദ്രം പരാജയമാണെന്നതിന്‌ തെളിവ്‌:ഡി.കെ ശിവകുമാർ

By

Published : Jul 8, 2021, 9:29 AM IST

ബെംഗളൂരു: കൊവിഡിനെ നേരിടുന്നതിൽ കേന്ദ്രം വൻ പരാജയമാണെന്നതിന്‌ തെളിവാണ്‌ ആരോഗ്യമന്ത്രി ഹർഷവർധന്‍റെ രാജിയെന്ന്‌ കർണാടക കോൺഗ്രസ്‌ അധ്യക്ഷൻ ഡി.കെ ശിവകുമാർ.

read more:കേന്ദ്ര മന്ത്രിസഭ പുനസംഘടന ; ജാവദേക്കർ ഉള്‍പ്പെടെ 13 മന്ത്രിമാർ രാജിവച്ചു

''കൊവിഡ് സാഹചര്യം സർക്കാർ മോശമായി കൈകാര്യം ചെയ്തതിന്‍റെ വലിയ തെളിവാണ് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ആരോഗ്യമന്ത്രി ഹർഷ വർധൻ സ്ഥാനമൊഴിഞ്ഞതെന്ന് ശിവകുമാർ പറഞ്ഞു. ഇതിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും മാത്രമാണ്‌ ഉത്തരവാദി'' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്‌ച്ച രാജ്യാന്തര തലത്തിൽ വിമർശിക്കപ്പെട്ട സാഹചര്യത്തിലാണ്‌ ഹർഷവർധന്‍റെ രാജി. കർണാടകയിൽ കൊവിഡ്‌ ബാധിച്ചവരുടെ എണ്ണം 28,59,595 ആയി. ഇതിൽ 27,84,030 പേർ രോഗമുക്തി നേടി. നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 40,039 ആണ്‌. ആകെ മരണസംഖ്യ 35,526 ആണ്‌.

ABOUT THE AUTHOR

...view details