കേരളം

kerala

ETV Bharat / bharat

കോവിൻ പോർട്ടലിൽ 40 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തതായി ഡോ.ഹർഷ് വർധൻ - covid vaccine news

ഡൽഹിയിലെ ഹാർട്ട് ആന്‍റ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Central Health Minister Harsh Vardhan news  കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ് വർധൻ വാർത്തകൾ  കോവിൻ പോർട്ടൽ വാർത്തകൾ  cowin portal news  covid vaccine news  കൊവിഡ് വാക്‌സിൻ വാർത്തകൾ
കോവിൻ പോർട്ടലിൽ 40 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തതായി ഡോ.ഹർഷ് വർധൻ

By

Published : Mar 2, 2021, 10:37 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി ഇതുവരെ 40 ലക്ഷത്തോളം പേർ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ. എന്നാൽ ഒരൊറ്റ നമ്പറിൽ നിന്ന് ഒരാൾക്ക് നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്നിരിക്കെ നാലിനെ രണ്ടായി കണക്കാക്കിയാലും യഥാർഥ രജിസ്ട്രേഷന്‍റെ എണ്ണം 70 ലക്ഷം കവിയാമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ഹാർട്ട് ആന്‍റ് ലംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയോടൊപ്പം വന്ന അദ്ദേഹം 250 രൂപ വീതം നൽകിയാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്. അതുകൊണ്ട് തന്നെ വാക്സിന്‍റെ തുക മുടക്കാൻ കഴിയുന്നുവർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ നിന്ന് കൊവിഡ് സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.

അതേസമയം "വാക്സിൻ മൈത്രി" പദ്ധതിയിലൂടെ ഇന്ത്യ ലക്ഷക്കണക്കിന് കൊവിഡ് വാക്സിൻ ഡോസുകൾ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. 40 ഓളം രാജ്യങ്ങളിലേക്ക് വാക്സിനുകൾ അയച്ചിട്ടുണ്ട്. 36 രാജ്യങ്ങളിലേക്ക് കൊവിഡ് വാക്സിനുകൾ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ നേരത്തെ അറിയിച്ചിരുന്നു. അതിൽ ഇന്ത്യയുടെ അയൽരാജ്യങ്ങൾ, ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ഗൾഫ് മേഖലയിലെ രാജ്യങ്ങൾ, ഓസ്‌ട്രേലിയയ്ക്കടുത്തുള്ള ചെറിയ ദ്വീപുകൾ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവ ഉൾപ്പെടും.

അതേസമയം സർക്കാർ ആശുപത്രികളിൽ സൗജന്യമായും സ്വകാര്യ ആശുപത്രിളിൽ പണം നൽകിയും വാക്സിൻ പൊതു ജനങ്ങൾക്ക് സ്വീകരിക്കാം. വാക്സിൻ 150, സർവീസ് ചാർജ് 100 എന്നിങ്ങനെ 250 രൂപയാണ് കേന്ദ്രം സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ആയുഷ്മാൻ ഭാരത്-പി‌എം‌ജെ‌ഐയുടെ കീഴിൽ വരുന്ന പതിനായിരത്തോളം ആശുപത്രികളും സിജിഎച്ച്എസിന് കീഴിലുള്ള 687 ആശുപത്രികളും കൊവിഡ് വാക്സിനേഷൻ സെന്‍ററുകളായി (സിവിസി) സംസ്ഥാനങ്ങൾക്ക് ഉപയോഗിക്കാം. കൊവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ള 27 കോടി ജനങ്ങൾക്കും 45 വയസിന് മുകളിലുള്ള രോഗികൾക്കുമാണ് വാക്സിൻ നൽകുന്നത്.

ABOUT THE AUTHOR

...view details