ന്യൂഡൽഹി:കൊവിഡ് പ്രതിസന്ധി സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ 11 സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തി. ഓക്‌സിജൻ, വെൻ്റിലേറ്ററുകൾ, മരുന്നുകൾ, ആശുപത്രി കിടക്കകൾ എന്നിവയുടെ ലഭ്യത യോഗത്തിൽ അവലോകനം ചെയ്തു. നിലവിൽ വാക്‌സിൻ ക്ഷാമം ഇല്ലെന്നും അടുത്ത ഏഴ് ദിവസത്തിനുള്ളിൽ വാക്‌സിൻ ക്ഷാമം പരിഹരിക്കുമെന്നും യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയ 14.15 കോടി ഡോസുകളിൽ നിന്ന് ഇതുവരെ 12.57 കോടി ഡോസ് വാക്‌സിനാണ് വിനിയോഗിച്ചതെന്നും 1.58 കോടി ഡോസുകൾ ഇപ്പോഴും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഏപ്രിൽ 12 മുതൽ ഇന്ത്യയിലെ കൊവിഡ് കണക്കിൽ വലിയ രീതിയിലുള്ള വർധനവുണ്ടായെന്ന് യോഗം വിലയിരുത്തി. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത ഏപ്രിൽ ആദ്യവാരങ്ങളിൽ 22.8 ശതമാനം കേസുകളും ഇന്ത്യയിൽ നിന്നുള്ളതാണെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
രാജ്യത്ത് വാക്‌സിൻ ക്ഷാമം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി - കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നൽകിയ 14.15 കോടി ഡോസുകളിൽ നിന്ന് ഇതുവരെ 12.57 കോടി ഡോസ് വാക്‌സിനാണ് വിനിയോഗിച്ചതെന്നും 1.58 കോടി ഡോസുകൾ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി.
പുതിയ കൊവിഡ് കേസുകളിൽ 7.6 ശതമാനം വർധനയാണ് ഇന്ത്യയിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. മരണ നിരക്കിൽ 10.2 ശതമാനം വർധനയുമുണ്ടായി. മുംബൈ, നാഗ്‌പൂർ, പൂനെ, നാസിക്, താനെ, ലക്‌നൗ, റായ്ർപൂ, അഹമ്മദാബാദ്, ഔറംഗബാദ് എന്നിവിടങ്ങളിൽ പ്രതിദിന കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതായും യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം 34,228 വെൻ്റിലേറ്ററുകൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. 1,121 വെൻ്റിലേറ്ററുകൾ മഹാരാഷ്‌ട്രക്കും ഉത്തർപ്രദേശിന് 1700, ജാർഖണ്ഡ് - 1500, ഗുജറാത്ത് - 1600, മധ്യപ്രദേശ് - 152, ഛത്തീസ്‌ഗഢ് - 230 എന്നിങ്ങനെ നൽകുമെന്നും അദ്ദേഹം അറിയിച്ചു.