ഹൈദരാബാദ്: ഹാർലി ഡേവിഡ്‌സൺ ബൈക്ക് ഉടമകളുടെ കൂട്ടായ്‌മയായ ഹഗിന്‍റെ ഒമ്പതാമത് സതേൺ റാലി റാമോജി ഫിലിം സിറ്റിയില്‍ നടന്നു. ഹഗ് തെലങ്കാന മേഖലയിലെ ബഞ്ചാര ചാപ്‌റ്റേഴ്‌സാണ് റാലി സംഘടിപ്പിച്ചത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വനിതകളുള്‍പ്പെടെ നിരവധി ഹാർലി ബൈക്കർമാർ റാലിയില്‍ പങ്കെടുത്തു.
video: റാമോജി ഫിലിം സിറ്റിയില്‍ ഹഗിന്‍റെ സതേൺ റാലി; അമ്പരപ്പിച്ച് ഹാർലി ഡേവിഡ്‌സൺ ബൈക്കുകള്‍ - ഹാർലി ഡേവിഡ്‌സൺ ബൈക്ക് ഉടമകളുടെ കൂട്ടായ്‌മ
ഹാർലി ഡേവിഡ്‌സൺ ബൈക്ക് ഉടമകളുടെ റാലി ശ്രദ്ധേയമായി. റാമോജി ഫിലിം സിറ്റിയില്‍ നടന്ന ഹഗിന്‍റെ സതേൺ റാലിയില്‍ നിന്ന്.
![video: റാമോജി ഫിലിം സിറ്റിയില്‍ ഹഗിന്‍റെ സതേൺ റാലി; അമ്പരപ്പിച്ച് ഹാർലി ഡേവിഡ്‌സൺ ബൈക്കുകള്‍ Harley Davidson Southern HOG Rally at Ramoji Film City Hyderabad Ramoji Film City ഹാർലി ഡേവിഡ്‌സൺ റാമോജി ഫിലിം സിറ്റി റാമോജി ഫിലിം സിറ്റിയില്‍ ബൈക്ക് റാലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16226361-thumbnail-3x2-hkdd.jpg)
2009ല്‍ ആരംഭിച്ച ഹഗിന് കീഴില്‍ വര്‍ഷം തോറും നടത്തിവരാറുണ്ടായിരുന്ന റാലി കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. ഈ വര്‍ഷത്തെ റാലിക്ക് മികച്ച പ്രതികരണമാണുണ്ടായതെന്ന് സംഘാടകര്‍ പറഞ്ഞു. രാജ്യത്തുടനീളം തെക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറ് മേഖലകളിലായി എല്ലാ വർഷവും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് തവണ റാലി സംഘടിപ്പിക്കാറുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്‌താണ് തങ്ങള്‍ റാലിക്കെത്തിയതെന്ന് ബൈക്കര്‍മാരില്‍ ചിലര്‍ പ്രതികരിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കളോടൊപ്പം രണ്ട് ദിവസം ചിലവഴിക്കുന്നത് രസകരമാണെന്നും ബൈക്കര്‍മാര്‍ പറഞ്ഞു.