ഭഗത്‌പൂര്‍:ഉത്തര്‍പ്രദേശില്‍ പിതാവിനെയും രണ്ട് സഹോദരിമാരെയും യുവാവ് വെട്ടി കൊലപ്പെടുത്തി. ജ്യോതി (25), അനുരാധ (17), ബ്രിജ്‌പാൽ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിജ്‌പാലിന്‍റെ മകന്‍ അമര്‍ എന്ന് ലക്ഷ് ആണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
പിതാവിന്‍റെ സ്വത്ത് അമര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ പിതാവ് വിസമ്മതിച്ചു. ഇതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് ഇവരുടെ അമ്മയായ ഷാഷി പ്രഭ പൊലീസിനോട് പറഞ്ഞു. മാതാവാണ് കൊലപാതക വിവരം പൊലീസില്‍ അറിയിച്ചത്.