ഹരിദ്വാർ (ഉത്തരാഖണ്ഡ്) : ഹരിദ്വാറിലെ ഭഗവാൻപൂരിൽ ശനിയാഴ്‌ച ഹനുമാൻ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കുനേരെ കല്ലേേറുണ്ടായ സംഭവത്തില്‍ 13 പേർ അറസ്റ്റിലായതായി പൊലീസ്. പ്രദേശത്തെ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര സിങ് പറഞ്ഞു.
ഹരിദ്വാറിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കുനേരെയുണ്ടായ കല്ലേറ് : 13 പേർ അറസ്റ്റിൽ - ഹനുമാൻ ജയന്തി ഘോഷയാത്ര കല്ലേറ് ആക്രമണം
പ്രദേശത്തെ സ്ഥിതിഗതികൾ നിലവിൽ സമാധാനപരമാണെന്നും ആവശ്യത്തിന് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ്
![ഹരിദ്വാറിൽ ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കുനേരെയുണ്ടായ കല്ലേറ് : 13 പേർ അറസ്റ്റിൽ Haridwar violence hanuman jayanthi procession violence during religious procession in bhagwanpur ഹനുമാൻ ജയന്തി ഘോഷയാത്ര കല്ലേറ് ആക്രമണം ഹനുമാൻ ജയന്തി ഘോഷയാത്ര](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15049117-thumbnail-3x2-g.jpg)
ഹരിദ്വാറിൽ ഹനുമാൻ ജയന്തി ഘോഷയാത്രക്ക് നേരെ കല്ലേറ്; 13 പേർ അറസ്റ്റിൽ
ആവശ്യത്തിന് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും ജനങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്‌ച രാത്രി ഘോഷയാത്രയിലേക്ക് അക്രമികൾ കല്ലെറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് യോഗേന്ദ്ര സിങ് വ്യക്തമാക്കി.
TAGGED:
ഹനുമാൻ ജയന്തി ഘോഷയാത്ര