കേരളം

kerala

ETV Bharat / bharat

കുംഭമേളക്കായി ഒരുങ്ങി ഹരിദ്വാർ; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം - Haridwar

കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള 30 ദിവസമായി പരിമിതപ്പെടുത്താനാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ തീരുമാനം. ഈ വർഷം ഏപ്രിൽ ഒന്നിനാണ് കുഭമേള നടക്കുക.

COVID-19 report mandatory  ഡെറാഡൂൺ  Haridwar  Kumbh preparations  കുഭമേള  ഹരിദ്വാർ  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്  കുഭമേളക്കായി ഒരുങ്ങി ഹരിദ്വാർ  Haridwar  Kumbh preparations underway
കുഭമേളക്കായി ഒരുങ്ങി ഹരിദ്വാർ; കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

By

Published : Feb 19, 2021, 1:00 PM IST

ഡെറാഡൂൺ: കുഭമേളക്കായി ഒരുങ്ങി ഹരിദ്വാർ. ഈ വർഷം ഏപ്രിൽ ഒന്നിനാണ് കുംഭമേള നടക്കുക. കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള 30 ദിവസമായി പരിമിതപ്പെടുത്താനാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ തീരുമാനം. മേളയിൽ പങ്കെടുക്കാൻ എത്തുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യണമെന്നും 72 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. മേളയുടെ ഭാഗമായി നിർമിക്കുന്ന ശൗചാലയങ്ങളുടെയും കുളിക്കാനുള്ള കടവുകളുടെയും നിർമാണം പൂർത്തിയായതായും അധികൃതർ പറഞ്ഞു. മുഖ്യ സ്നാന ഘട്ടിലെ ആൾക്കൂട്ടം നിയന്ത്രിക്കുകയാണ് പൊലീസിനുള്ള ഏറ്റവും വെല്ലുവിളിയെന്നും അധികൃതർ പറയുന്നു.

കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ഓരോ കടവിലും ആളുകളെ അണുവിമുക്തമാക്കുന്നതിന് 2000 പേരെ വിന്യസിക്കുമെന്നും വലിയ തോതിൽ മാസ്കുകൾ വിതരണം ചെയ്യുമെന്നും കുംഭമേളയുടെ ചുമതലയുള്ള ഇൻസ്പെക്ടർ ജനറൽ സഞ്ജയ് ഗുഞ്ചിയാൽ പറഞ്ഞു. ഹരിദ്വാറിൽ ചെറിയ പ്രദേശത്ത് കുംഭമേള നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണവും വലിയ വെല്ലുവിളിയാകും. ആൾക്കൂട്ടം നിയന്ത്രിക്കാൻ പരമ്പരാഗത രീതികൾക്ക് പകരമായി സാങ്കേതിക വിദ്യ ഉപയോഗിക്കും. ആളുകളുടെ എണ്ണം എടുക്കൽ, ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തൽ തുടങ്ങിയവയ്ക്കാണ് സാങ്കേതിക വിദ്യ ഉപയോഗിക്കുക.

പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന തീർത്ഥാടന സംഗമമാണ് കുംഭമേള. പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക.

ABOUT THE AUTHOR

...view details