കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 80,000 രൂപ - ആംബുലൻസ് ഡ്രൈവർ തുക ആവശ്യപ്പെട്ടു
വിവരം അറിഞ്ഞതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഹരിദ്വാർ എസ്ഡിഎം, ഗോപാൽ സിങ് ചൗഹാൻ, ജില്ല ഭരണകൂട ഉദ്യോഗസ്ഥരും ചേർന്ന് ആംബുലൻസ് പിടികൂടി പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
![കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടത് 80,000 രൂപ Ambulance driver asks Rs 80,000 Rs 80,000 to ferry Covid body Haridwar covid cases കൊവിഡ് ബാധിച്ച് മരിച്ചു ആംബുലൻസ് ഡ്രൈവർ തുക ആവശ്യപ്പെട്ടു ഹരിദ്വാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11609119-522-11609119-1619910381890.jpg)
ഡെറാഡൂൺ:കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 80,000 രൂപ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. വിദേശത്തുള്ള മകൻ എത്തിയ ശേഷം മൃതദേഹം സംസ്കരിക്കാനായി ഒരു ദിവസം ആംബുലൻസിൽ സൂക്ഷിക്കാൻ കുടുംബം ഡ്രൈവറിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ പ്രതിഫലമായി 80,000 രൂപ ആവശ്യപ്പെട്ടു. കുടുംബം മുഴുവൻ തുകയും നൽകിയ ശേഷം മൃതദേഹം ആംബുലൻസിൽ സൂക്ഷിക്കുകയും പിന്നീട് ശ്മശാനത്തിൽ എത്തിക്കുകയുമായിരുന്നു. വിവരം അറിഞ്ഞതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഹരിദ്വാർ എസ്ഡിഎം, ഗോപാൽ സിങ് ചൗഹാൻ, ജില്ല ഭരണകൂട ഉദ്യോഗസ്ഥരും ചേർന്ന് ആംബുലൻസ് പിടികൂടി പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.