കേരളം

kerala

ETV Bharat / bharat

ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്കോ എ.എ.പിയിലേക്കോ ? ; രാജിയുടെ കാരണവും ഭാവി പദ്ധതിയും - ഹാര്‍ദിക് പട്ടേലിന്‍റെ രാജി

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉന്നയിച്ചും കേന്ദ്ര ബി.ജെ.പി സര്‍ക്കാരിനെ പുകഴ്‌ത്തിയുമുള്ള ഹാര്‍ദിക്കിന്‍റെ രാജിക്കത്ത് വന്ന പശ്ചാത്തലത്തില്‍ 'ഇ.ടി.വി ഭാരതിന്‍റെ' പ്രത്യേക വിശകലന റിപ്പോര്‍ട്ട്

Is Hardik Patel going to join the BJP or the Aam Aadmi Party?  Hardik Patel resignation future plan  Hardik Patel going to join the BJP or the AAP  ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്കോ എഎപിയിലേക്കോ  ഹാര്‍ദിക് പട്ടേലിന്‍റെ രാജി  ഹാര്‍ദിക് പട്ടേലിന്‍റെ രാജിയ്‌ക്ക് കാരണം
ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്കോ എ.എ.പിയിലേക്കോ?; രാജിയ്‌ക്ക് കാരണമായതും ഭാവി പദ്ധതിയും : വിശകലന റിപ്പോര്‍ട്ട്

By

Published : May 18, 2022, 10:43 PM IST

അഹമ്മദാബാദ് :ഗുജറാത്ത് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ കോണ്‍ഗ്രസിന് കനത്ത പ്രഹരമായിരിക്കുകയാണ് ഹാര്‍ദിക് പട്ടേലിന്‍റെ രാജി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റുതന്നെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടി വിടുമ്പോള്‍ പൊതുജനങ്ങള്‍ക്കിടെയില്‍ അവമതിപ്പുണ്ടാവുക സ്വാഭാവികം. സോണിയ ഗാന്ധിക്കെഴുതിയ വിശദമായ രാജിക്കത്തില്‍ രാഹുലിനെതിരെ രൂക്ഷ വിമര്‍ശങ്ങള്‍ ഉന്നയിച്ചതും പാര്‍ട്ടിയ്‌ക്ക് ചെറുതല്ലാത്ത ക്ഷീണമേല്‍പ്പിച്ചിട്ടുണ്ട്. ഹാര്‍ദിക് ഇനിയെങ്ങോട്ട് എന്ന ചോദ്യമുയര്‍ന്ന ഘട്ടത്തില്‍, അദ്ദേഹം അനുഭവിച്ച 'അസ്വസ്ഥത'കളെക്കുറിച്ച്, രാജിയോടെ കോണ്‍ഗ്രസിനുണ്ടാക്കുന്ന ദുര്‍ഗതിയെക്കുറിച്ച് വിശകലനം ചെയ്യുകയാണ് ഇ.ടി.വി ഭാരത് പ്രത്യേക റിപ്പോര്‍ട്ടിലൂടെ.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍, നീക്കം 'തന്ത്രപൂര്‍വം':ഒരു മാസം മുന്‍പ് തന്നെ ഹാർദിക് പട്ടേൽ കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചിട്ടുണ്ട്. ഒടുവിൽ, മെയ് 18 ന് ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളിൽ ഒരു കത്ത് തയ്യാറാക്കി, ഔദ്യോഗികമായി പാര്‍ട്ടിയെ രാജി അറിയിക്കുകയായിരുന്നു. ഈ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇലക്ഷനില്‍ ഹാർദികിനെ മത്സരിപ്പിച്ച് വിജയിക്കാമെന്നുള്ള കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ കൂടിയാണ് അസ്‌തമിച്ചിരിക്കുന്നത്.

ഹാർദിക് പട്ടേലിന്‍റെ 'അസ്വസ്ഥതകള്‍':കോൺഗ്രസിൽ ചേർന്നതിന് ശേഷം ഹാർദിക് പട്ടേലിന് കുറേയധികം അസ്വസ്ഥതകളുണ്ടായിരുന്നു. മുതിർന്ന നേതാക്കൾ തന്നെ ഇഷ്‌ടപ്പെടുന്നില്ല, തന്നെ പാര്‍ട്ടി അവഗണിക്കുന്നു എന്ന തരത്തിലായിരുന്നു അവ. കോൺഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി ഹാർദിക് പട്ടേലിനെ നിയമിച്ചെങ്കിലും അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കുന്നതിൽ ആഭ്യന്തര എതിർപ്പുണ്ടായി.

തുടർന്ന്, ജഗദീഷ് താക്കോറിനെ പ്രസിഡന്‍റായി നിയമിച്ചു. ഇതില്‍ ഹാർദിക് പട്ടേല്‍ അസംതൃപ്‌തനായിരുന്നു. പരിഹാസമെന്നോണം ഈ വിഷയത്തില്‍, 'ആക്‌ടിങ് പ്രസിഡന്‍റ്' സ്ഥാനമാണ് തനിക്കുള്ളതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയുണ്ടായി.

ബി.ജെ.പിയിലേക്കോ എ.എ.പിയിലേക്കോ?:കോൺഗ്രസിൽ നിന്ന് രാജിവച്ച ശേഷം ഹാർദിക് പട്ടേൽ ബി.ജെ.പിയിലേക്കോ ആം ആദ്‌മി പാർട്ടിയിലേക്കോ എന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. ഹാർദിക് ബി.ജെ.പിയിലാണ് ചേരുന്നതെങ്കില്‍ ആ പാര്‍ട്ടിക്ക് വളരെയധികം ഗുണം ചെയ്യും. ആം ആദ്‌മി പാർട്ടി ഗുജറാത്തിലെ പുതിയ പാർട്ടിയായതിനാൽ തന്നെ, ഗുജറാത്തികൾ അതിനെ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പാട്ടിദാർ വോട്ട് ബാങ്കിലേക്ക് കണ്ണും നട്ടിരിക്കുന്ന ബി.ജെ.പി അദ്ദേഹത്തെ സ്വാധീനിക്കാന്‍ സ്വാഭാവികമായും ശ്രമിച്ചേക്കും. ആ ജാതി വോട്ട് ബാങ്കിനെ നിയന്ത്രിക്കുന്നതില്‍ തെല്ലല്ലാത്ത ശക്തി ബി.ജെ.പിയ്‌ക്കുണ്ട്. പാട്ടീദാർ നേതാവെന്ന നിലയിൽക്കൂടി, ആം ആദ്‌മി പാർട്ടിയുടെ നിർദേശം ഹാർദിക് പട്ടേൽ അംഗീകരിക്കാന്‍ ഇടയില്ല.

'രാജ്യം ആഗ്രഹിച്ചത് ബി.ജെ.പി നടപ്പിലാക്കി' :ഹാർദിക് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ, കേന്ദ്ര സർക്കാരിനെ പ്രശംസിക്കുന്ന ധാരാളം വരികളുണ്ടായിരുന്നു. ഇത് ബി.ജെ.പിയിലേക്കെന്ന സൂചന നല്‍കുന്നതാണ്. അയോധ്യയിൽ ശ്രീരാമക്ഷേത്ര നിർമാണം, സി.എ.എ - എൻ.ആർ.സി നടപ്പിലാക്കല്‍, ആർട്ടിക്കിൾ 370 ജമ്മു കശ്‌മീരിൽ നിന്ന് നീക്കം ചെയ്യല്‍, ജി.എസ്‌.ടി ഏർപ്പെടുത്തുക തുടങ്ങിയവ നടപ്പിലാക്കാന്‍ രാജ്യം പണ്ടേ ആഗ്രഹിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് പാർട്ടി ഒരു വഴിമുടക്കിയായി പ്രവർത്തിക്കുകയാണുണ്ടായത്. ഫെഡറൽ സർക്കാരിനെ എതിർക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്‍റെ നിലപാട് എന്നും അദ്ദേഹം കത്തില്‍ ആരോപിക്കുന്നു.

'ഹാർദിക് തീർച്ചയായും ബി.ജെ.പിയിൽ ചേരും': അദ്ദേഹത്തിന്‍റെ അനുയായികൾ നല്‍കുന്ന വിവരമനുസരിച്ച് ബി.ജെ.പിയിലേക്കുള്ള പാതയൊരുക്കുന്ന ശ്രമത്തിലാണ് ഹാര്‍ദിക്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ, സംസ്ഥാന ഓഫിസിൽ അദ്ദേഹത്തെ 'കാവി ഷാള്‍' ധരിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. തിയതിയെക്കുറിച്ചോ മറ്റ് കൂടുതല്‍ വിവരങ്ങളോ ഒന്നും തന്നെ ലഭ്യമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 28 ന്, സൗരാഷ്ട്രയിലെ രാജ്‌കോട്ട് ജില്ലയിലെ അത്‌കോട്ട് ഗ്രാമത്തിലെ മൾട്ടി - സ്പെഷ്യാലിറ്റി ആശുപത്രി ഉദ്‌ഘാടനം ചെയ്യാനെത്തുന്നുണ്ട്. ഇതിന് മുന്‍പായി ഹാർദിക്കിന്‍റെ ബി.ജെ.പി പ്രവേശനം സ്ഥിരീകരിയ്‌ക്കുമെന്ന് വിവരമുണ്ട്. ഉദ്‌ഘാടനത്തിനുശേഷം രണ്ട് ലക്ഷം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പൊതുസമ്മേളനം നടക്കും. പ്രധാനമന്ത്രി മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്ന ഹാർദിക് പട്ടേൽ പിന്നീട് ബി.ജെ.പിയിൽ ഔദ്യോഗികമായി ചേര്‍ന്നേക്കും.

കേസ് പിൻവലിക്കാൻ 'ഡീൽ':ബി.ജെ.പിയിൽ ചേരുന്നതിന് മുന്‍പ് ഹാർദിക്കിനെതിരായ കേസ് പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ടുകളുണ്ട്. ഗുജറാത്ത് ഭരണകൂടവും ബി.ജെ.പിയും കഴിഞ്ഞ ആറ് മാസമായി ഹാർദിക്കിനോട് 'മിതമായ' നിലപാടാണ് സ്വീകരിച്ചത്. ഹാർദിക് പട്ടേലിനെതിരായ രണ്ട് കേസുകള്‍ കോടതി തള്ളണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. അത് കോടതി ശരിവച്ചു. ഇതോടെ ബി.ജെ.പിയിലേക്കുള്ള ഹാർദിക്കിന്‍റെ 'രാജി വഴി' എളുപ്പമായിരിക്കുകയാണ്.

ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അറിയിച്ചത്. സംവരണം ആവശ്യപ്പെട്ട് പട്ടേല്‍ വിഭാഗം നടത്തിയ സമരത്തിലൂടെ ശ്രദ്ധേയനാണ് ഹാര്‍ദിക് പട്ടേല്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ നിന്നും പ്രഥമിക അംഗത്വത്തില്‍ നിന്നും താന്‍ ധൈര്യപൂര്‍വം രാജിവയ്ക്കുന്നു എന്നാണ് ഹാര്‍ദിക് പട്ടേല്‍ ട്വിറ്ററില്‍ കുറിച്ചത്.

ALSO READ |കോണ്‍ഗ്രസിന് തിരിച്ചടി: ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു

തന്‍റെ എല്ലാ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് വിശ്വാസമുണ്ട്. ഗുജറാത്തിന്‍റെ നല്ല ഭാവിക്ക് വേണ്ടി താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details