റാഞ്ചി: 2007ലെ ചിൽഖാരി കൂട്ടക്കൊലയിൽ ഉൾപ്പെട്ട ഹാർഡ്‌കോർ മാവോയിസ്‌റ്റ് കൊൽഹ യാദവ് പിടിയിലായതായി ജാർഗണ്ഡ് പൊലീസ്. തിങ്കളാഴ്‌ച ബിഹാറിൽ വച്ചാണ് കൊൽഹ യാദവ് പിടിയിലായത്.
ഹാർഡ്‌കോർ മാവോയിസ്‌റ്റ് കൊൽഹ യാദവ് പിടിയിൽ - മാവോയിസ്‌റ്റ് കൊൽഹ യാദവ്
കൊൽഹ യാദവിനെതിരെ ബിഹാറിലും ജാർഗണ്ഡിലുമായി നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
![ഹാർഡ്‌കോർ മാവോയിസ്‌റ്റ് കൊൽഹ യാദവ് പിടിയിൽ Jharkhand police Hardcore Maoist Kolha Yadav held in Bihar Maoist Kolha Yadav Police arrested maoist involved in the Chilkari massacre Chilkari massacre, 2007 ഹാർഡ്‌കോർ മാവോയിസ്‌റ്റ് കൊൽഹ യാദവ് ചിൽഖാരി കൂട്ടക്കൊല ബാബുലാൽ മറാണ്ടി മാവോയിസ്‌റ്റ് കൊൽഹ യാദവ് ഹാർഡ്‌കോർ മാവോയിസ്‌റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9568190-699-9568190-1605602566363.jpg)
ഹാർഡ്‌കോർ മാവോയിസ്‌റ്റ് കൊൽഹ യാദവ് പിടിയിൽ
ജാർഗണ്ഡിലെ ആദ്യ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ മകൻ അനൂപ് ഉൾപ്പെടെ 20 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഗിരിദിഹ് ജില്ലയിലെ ചിൽഖാരി ഗ്രാമത്തിൽ സാംസ്‌കാരിക പരിപാടി കണ്ടു കൊണ്ടിരുന്ന ഗ്രാമവാസികൾക്ക് നേരെ മാവോയിസ്‌റ്റുകൾ വെടി വയ്‌ക്കുകയായിരുന്നു. കൊൽഹ യാദവിനെതിരെ ബിഹാറിലും ജാർഗണ്ഡിലുമായി 18ഓളം നക്‌സൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി പൊലീസ് അധികൃതർ അറിയിച്ചു.